പരപ്പനങ്ങാടിയില്‍ സിപിഐഎം ലീഗ് സംഘര്‍ഷം

പരപ്പനങ്ങാടി: പരപ്പനങ്ങാടി ചിറമംഗലത്ത് ലീഗ് സിപിഎം പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. ബുധനാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് വാക്കേറ്റവും സംഘര്‍ഷവുമുണ്ടായത്.തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസിന്റെ ഇടപെടലിനെ തുടര്‍ന്ന് സംഘര്‍ഷത്തിന് അയവുവന്നത്.

മാസങ്ങള്‍ക്കു മുമ്പ് ഇരുവിഭാഗവും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇതില്‍പ്പെട്ട രണ്ടുപേര്‍തമ്മിലുണ്ടായ വാക്കേറ്റമാണ് അടിപിടിയില്‍ കലാശിച്ചത്. ഇരു വിഭാഗത്തിലെയും പ്രാദേശിക നേതാക്കാള്‍ സംഭവസ്ഥലത്തെത്തി അണികളെ പിന്തിരിപ്പിക്കുകയായിരുന്നു.