പരപ്പനങ്ങാടി കോടതി പരിസരം ശുചീകരിച്ചു

parappanangadikodathiparisaramപരപ്പനങ്ങാടി:  പരപ്പനങ്ങാടി ബാർ  അസോസിയേഷൻ ,എക്സൈസ് ഡിപ്പാർട്ടുമെന്റ്, പരപ്പനങ്ങാടി മലബാർ കോ ഓപ്പറേറ്റിവ് കോളജ് വിദ്യാർത്ഥികൾ എന്നിവർ സംയുക്തമായി കോടതി പരിസരം വൃത്തിയാക്കി.

ലഹരി വിരുദ്ധ ബോധവത്കരണം, ജില്ലാ എക്സൈസ് സ്റ്റാഫ് അസോസിയേഷന്റെ ലഹരി വിരുദ്ധ പോസ്റ്റർ പ്രദർശനവും നടന്നു .പരപ്പനങ്ങാടി മജിസ്‌ട്രേറ്റ് ആശാദേവി ശുചീകരണ പരിപാടി ഉദ്ഘാടനം ചെയ്തു. മുൻസിഫ് കെ കെ നിമ്മി ,എ പി പി ശീജ ,എക്സൈസ് തിരൂരങ്ങാടി സർക്കിൾ ഇൻസ്‌പെക്ടർ രാഗേഷ് ,എക്സൈസ് ഉദ്യോഗസ്ഥരായ വി കെ സൂരജ് ,വി പി ഭാസ്കരൻ ,ടി വി സുരേന്ദ്രൻ ,കെ എസ് സുർജിത്ത് , ബാർ അസോസിയേഷൻ ഭാരവാഹികൾ ,മറ്റുകോടതി ജീവനക്കാർ, വിദ്യാർത്ഥികൾ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുക്കുകയും ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികാവുകയും ചെയ്തു.