പരപ്പനങ്ങാടിയില്‍ സിപിഎം കോണ്‍ഗ്രസ്‌ ബന്ധം ; മുന്‍ മണ്ഡലം പ്രസിഡന്റിനെ സസ്‌പെന്റ്‌ ചെയ്‌തു

Story dated:Thursday October 8th, 2015,10 27:am
sameeksha sameeksha

പരപ്പനങ്ങാടി: വരുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ പരപ്പനങ്ങാടയില്‍ മുസ്ലിംലീഗിനെതിരെ കോണ്‍ഗ്രസ്സിലെ ഒരുവിഭാഗം സിപിഎമ്മുമായി സഹകരിക്കുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിനെ തുടര്‍ന്ന്‌ കോണ്‍ഗ്രസില്‍ അച്ചടക്ക നപടിയും തുടങ്ങി. യൂത്ത്‌ കോണ്‍ഗ്രസ്‌ മുന്‍മണ്ഡലം പ്രസിഡന്റും പരപ്പനങ്ങാടി ഗ്രമപഞ്ചായത്ത്‌ അഗംവുമായ കെ പി ഷാജഹാനെയാണ്‌ കെപിസിസി പ്രസിഡന്റ്‌ ഒരുവര്‍ഷത്തേക്ക്‌ പാര്‍ട്ടിയില്‍ നിന്ന്‌ സസ്‌പെന്റ്‌ ചെയിതരിക്കുന്നത്‌.

ഇന്നലെ ഏഷ്യാനെറ്റ്‌ ന്യൂസ്‌ ചാനലില്‍ വന്ന വാര്‍ത്തയെ തുടര്‍ന്നാണ്‌ നടപടി. സിപിഎമ്മുമായി പരപ്പനങ്ങാടിയില്‍ കോണ്‍ഗ്രസ്സിന്‌ യാതൊരു ബന്ധവുമില്ലെന്നും ആരെങ്കിലും ഇത്തരത്തിലുള്ള പ്രവര്‍നത്തനം നടത്തിയാല്‍ കൂടുതല്‍ അച്ചടക്കനടപടികള്‍ സ്വീകരിക്കുമെന്നും മണ്ഡലം നേതാക്കള്‍ അറിയിച്ചു.

പ്രബലമായ ഒരുവിഭാഗം കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ പ്രതിപക്ഷത്ത്‌ രൂപം കൊണ്ട ജനകീയ വികസന മുന്നണിക്കൊപ്പം ചേര്‍ന്നത്‌ കോണ്‍ഗ്രസിന്‌ തങ്ങളുടെ സീറ്റിന്‌ വേണ്ടിയുള്ള വിലപേശലിന്റെ ശക്തി കുറച്ചിട്ടുണ്ട്‌.