പരപ്പനങ്ങാടിയില്‍ തീപിടുത്തം

Story dated:Saturday February 20th, 2016,04 15:pm
sameeksha sameeksha

Untitled-1 copyപരപ്പനങ്ങാടി: പരപ്പനങ്ങാടിയില്‍ കൊപ്രകളത്തിന്‌ തീപിടിച്ചു. അയോധ്യനഗറില്‍ ഞാറ്റുകെട്ടി മുഹമ്മദ്‌കുട്ടിയുടെ ഉടമസ്ഥതയിലുള്ള കൊപ്രക്കളത്തിനാണ്‌ തീപിടിച്ചത്‌. ഇന്ന്‌ വൈകീട്ട്‌ മൂന്ന്‌ മണിയോടെയാണ്‌ തീപിടുത്തമുണ്ടായത്‌. അപകടത്തില്‍ കൊപ്രകളം പൂര്‍ണമായി കത്തിനശിച്ചു. ഇരുപതിനായിരത്തോളം തേങ്ങകള്‍ കത്തി നശിച്ചു. തേങ്ങാക്കൂട്ടില്‍ കൊപ്ര ചൂടാക്കുന്നതിന്‌ തീ കൊടുത്തിരുന്നു. ഇതില്‍ നിന്നും തീ പകര്‍ന്നതാവാം അപകടകരാണമെന്നാണ്‌ സൂചന.

ഉച്ചയോടെ ശക്തമായി പുകഉയരുന്നത്‌ ശ്രദ്ധയില്‍പെട്ടപ്പോഴാണ്‌ തീപിടിച്ച വിവരമറിയുന്നത്‌. തിരൂരില്‍ നിന്നും രണ്ട്‌ ഫയര്‍യൂണിറ്റ്‌ എത്തിയാണ്‌ തീ അണച്ചത്‌.

ഫയര്‍ ഓഫീസര്‍ ഇ.കെ. മോഹനന്‍ നേതൃത്വത്തില്‍ ആര്‍.വി. ഗോപകുമാര്‍, എ.വി. പ്രദീപ്‌കുമാര്‍, മദനമോഹനന്‍, നിജീഷ്‌, സുജിത്ത്‌, നൂറി ഹിലാല്‍, ഹോംഗാര്‍ഡുമാരായ മണികണ്‌ഠന്‍, മണി എന്നിവരാണ്‌ തീ അണച്ചത്‌.