പരപ്പനങ്ങാടി സര്‍വീസ് ബാങ്ക് ഹോളിഡെ ബ്രാഞ്ച് ഉദ്ഘാടനം ചെയ്തു

പരപ്പനങ്ങാടി:സര്‍വീസ് സഹകരണ ബാങ്കിന്‍റെ ഏഴാമത്തെ ശാഖയായ ഹോളിഡെ ബ്രാഞ്ചിന്‍റെ ഉദ്ഘാടനം സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ നിര്‍വഹിച്ചു. പി കെ അബ്ദുറബ്ബ് എംഎല്‍എ അധ്യക്ഷനായ ചടങ്ങില്‍ ആദ്യനിക്ഷേപം സ്വീകരിക്കൽ നഗരസഭാധ്യക്ഷ ജമീല ടീച്ചറും, കുടുംബശ്രീ വായപാവിതരണം രണ്ടാംഘട്ട ഉദ്ഘാടനം നഗരസഭാ വൈസ് ചെയർമാൻ എച്ച് ഹനീഫയും നിർവഹിച്ചു.

സെക്രട്ടറി എ പി ഹംസ, സയ്യിദ് പി എസ് എച്ച് തങ്ങൾ, പി ബാലകൃഷ്ണൻ, സുരേന്ദ്രൻ ചെമ്പ്ര, ഇ പ്രേമരാജ്, ഉമ്മര്‍ഒട്ടുമ്മല്‍, പി.ഒ.സലാം, എം.ഉസ്മാന്‍, നൗഫൽ ഇല്ല്യൻ,  ടി.കാര്‍ത്തികേയന്‍, പി.ജഗന്നിവാസന്‍, സി.ഉണ്ണികൃഷ്ണന്‍, പുനത്തില്‍ രവീന്ദ്രന്‍, അഡ്വ:കെ.കെ.സൈതലവി, എം.എ.കെ.തങ്ങള്‍, ടി.മുസ്തഫ, എ കുട്ടിക്കമ്മുനഹ, എം വി മുഹമ്മദലി, ആര്‍.സൈതലവി തുടങ്ങിയവര്‍
സംസാരിച്ചു.

പരപ്പനങ്ങാടി പുത്തരിക്കലാണ് ആധുനിക സൗകര്യങ്ങളോടെ ഹോളിഡേ ബ്രാഞ്ച് പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. വെള്ളിയാഴ്ച ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും ഓണം,വി ഷു,പെരുന്നാള്‍,ക്രിസ്തുമസ്,ഞായര്‍ തുടങ്ങിയ ദിസങ്ങളിലും ബാങ്കിന് പ്രവര്‍ത്തിക്കും.