പരപ്പനങ്ങാടി കോ ഓപ്പറേറ്റീവ് കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ബസ് സര്‍വ്വീസ്

പരപ്പനങ്ങാടി: പരപ്പനങ്ങാടി കോ-ഓപ്പറേറ്റീവ് കോളേജ് സില്‍വര്‍ ജൂബിലി ഉപഹാരമായി വിദ്യാര്‍ത്ഥികള്‍ക്ക് സ്വന്തമായി ബസ് സര്‍വ്വീസ് ആരംഭിച്ചു. ബസിന്റെ ഉദ്ഘാടനം പി. കെ. അബ്ദുറബ്ബ് എം.എല്‍.എ നിര്‍വ്വഹിച്ചു.
ചടങ്ങില്‍ അഡ്വ: കെ.കെ. സൈതലവി അദ്ധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ കൗസിലര്‍മാരായ പി. കെ. മുഹമ്മദ് ജമാല്‍, എ. ഉസ്മാന്‍, പ്രിന്‍സിപ്പാള്‍ ടി.സുരേന്ദ്രന്‍ , പി.ടി.എ. സെക്രട്ടറി കെ.ജ്യോതിഷ് എന്നിവര്‍ സംസാരിച്ചു. അബ്ദുറഹിമാന്‍കുട്ടി സ്വാഗതവും സി. ഇസ്മായില്‍ നന്ദിയും പറഞ്ഞു.

 

Related Articles