പരപ്പനങ്ങാടി സഹകരണ ബാങ്കിന്‍റെ  നവീകരിച്ച ശാഖകള്‍ ഉദ്ഘാടന ചെയ്തു

പരപ്പനങ്ങാടി:നൂറാം വാര്‍ഷിക൦ ആഘോഷത്തിന്‍റെ ഭാഗമായി പരപ്പനങ്ങാടി കോ-ഓപ്പറേറ്റീവ് സര്‍വീസ് ബാങ്കിന്‍റെ അത്യാധുനിക സൗകര്യങ്ങളോടെ നവീകരിച്ച ചെട്ടിപ്പടി,പരപ്പനങ്ങാടി മെയിന്‍ ബ്രാഞ്ചുകള്‍ ഇടപാടുകാര്‍ക്കായി തുറന്നു കൊടുത്തു. മെയിന്‍ ബ്രാഞ്ചിന്‍റെ ഉദ്ഘാടനം ഇ.ടി.മുഹമ്മദ്‌ബഷീര്‍ എം.പി.യും ചെട്ടിപ്പടി ബ്രാഞ്ച് പി.കെ.അബ്ദുറബ്ബ് എം.എല്‍.എയും നിര്‍വഹിച്ചു.

നഗരസഭാധ്യക്ഷ ജമീലടീച്ചര്‍,കുടുംബശ്രീ യൂണിറ്റുകള്‍ക്കുള്ള തീരമൈത്രീ വായ്പാ വിതരണം നഗരസഭാധ്യക്ഷ ജമീല ടീച്ചറും ശതാബ്ദി നിക്ഷേപ പദ്ധതി സ്വീകരിക്കല്‍ അസി:രജിസ്ട്രാര്‍ സുരേന്ദ്രന്‍ ചെമ്പ്രയും  നിര്‍വഹിച്ചു.

ദേശീയ ബധിര ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ ഉന്നത നേട്ടം കൈവരിച്ച ബാങ്കിലെ ജീവനക്കാരന്‍ പി.ആര്‍.സുഹൈലിനുള്ള ഉപഹാരങ്ങള്‍ ഇ.ടി.മുഹമ്മദ്‌ ബഷീര്‍ എം.പി.യും പി.കെ.അബ്ദുറബ്ബ് എം.എല്‍.എ യും സമ്മാനിച്ചു.സിക്രട്ടറി എ.പി.ഹംസ,ബാങ്ക് പ്രസിഡന്‍റ് എം.എ.കെതങ്ങള്‍, സഹകരണ അസി:ഡയരക്ടര്‍ ഇ.പ്രേംരാജ്,പാലക്കണ്ടി വേലായുധന്‍,സി.അബ്ദുറഹിമാന്‍കു ട്ടി,എ൦.സി.നസീമ,പി.ഒ.സലാം,എം. സിദ്ധാര്‍ത്ഥന്‍,എം.വി.മുഹമ് മദലി,കെ.പി.എം.കോയ തുടങ്ങിയവര്‍ സംസാരിച്ചു.

Related Articles