പരപ്പനങ്ങാടി സര്‍വീസ്ബാങ്ക് ശതാബ്ദി ആഘോഷ൦ നിയമസഭാ സ്പീക്കര്‍ ഉദ്ഘാടനം ചെയ്യും  

പരപ്പനങ്ങാടി:ഒരുവര്‍ഷംനീണ്ടു നില്‍ക്കുന്ന പരപ്പനങ്ങാടി കോ ഒപ്പറേറ്റീവ്  സര്‍വീസ് ബാങ്കിന്‍റെ ശതാബ്ദി ആഘോഷം വിവിധ പരിപാടികളോടെ  നടത്തുമെന്ന്‌ ഭരണസമിതി അംഗങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഔപചാരികമായ ഉദ്ഘാടനം നാളെ വൈകീട്ട് മൂന്നിന് പി.കെ.അബ്ദുറബ്ബ് എം.എല്‍.എ യുടെ അധ്യക്ഷതയില്‍ നിയമസഭാ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം  ചെയ്യും.

ഇതിന്‍റെ മുന്നോടിയായുള്ള ലോഗോ പ്രകാശനം സ്വാതന്ത്ര്യ സമരസേനാനിയും മുന്‍പ്രസിഡന്‍റുമായ യു.വി.കരുണാകരന്‍ മാസ്റ്റര്‍ക്ക് നല്‍കി പി.കെ.അബ്ദുറബ്ബ് എം.എല്‍.എ പ്രകാശനം ചെയ്തു.ആഘോഷത്തിന്‍റെ പത്തിന പദ്ധതികളും നടപ്പിലാക്കും വായ്പാ ആശ്വാസ പദ്ധതി പ്രകാരം ഈകാലയളവില്‍ അടവാക്കുന്ന വായ്പക്കാര്‍ക്ക് പിഴപലിശ പൂര്‍ണ്ണമായും വായ്പാ പലിശയുടെ പത്തു ശതമാനം ഇളവുനല്കും.കാര്‍ഷിക സെമിനാറുകള്‍,ചികിത്സാസഹായ പദ്ധതി പ്രകാരം കാന്‍സര്‍ കിഡ്നി രോഗികള്‍ക്ക് ഇപ്പോള്‍ നല്‍കിവരുന്ന സഹായങ്ങള്‍ക്ക് പുറമേ ഡയാലിസത്തിനു വിധേയ മാകുന്നവര്‍ക്ക് പ്രതിമാസം ആയിരം രൂപാ വീതം വിതരണം ചെയ്യും.വിദ്യാഭ്യാസ അവാര്‍ഡ്,കലാസാംസ്കാരിക പരിപാടികള്‍,സഹകാരി ആദരം,സഹകരണ വാരാഘോഷം,കെട്ടിട നവീകരണം,കസ്റ്റമര്‍ ഫ്രണ്ട്ലി കിയോസ്ക്,കാര്‍ഷിക വിപണനമേള, എന്നിവയും നടത്തുന്നതാണ്.ഉദ്ഘാടന സമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എ.പി.ഉണ്ണികൃഷ്ണന്‍,ബ്ലോക്ക് പഞ്ചായത്ത്പ്രസിഡന്‍റ് കലാം മാസ്റ്റര്‍,തുടങ്ങിയ നേതാക്കള്‍ പങ്കെടുക്കുന്നതാണ്. വാര്‍ത്താ സമ്മേളനത്തില്‍  എം.എ.കെ.തങ്ങള്‍,  എ.പി.ഹംസ,ചേക്കാലി അബ്ദുറസാക്ക്,എ.വി.സദാശിവന്‍,കെ .പി.താമികുട്ടി തുടങ്ങിയവര്‍  പങ്കെടുത്തു