സിഐടിയു തൊഴിലാളികള്‍ പരപ്പനങ്ങാടി നഗരം ശുചീകരിച്ചു

പരപ്പനങ്ങാടി: സിഐടിയു തൊഴിലാളികളുടെ നേതൃത്വത്തില്‍ പരപ്പനങ്ങാടി നഗരത്തില്‍ ശുചീകരണ പ്രവര്‍ത്തനം നടത്തി. സിഐടിയു സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായാണ് പ്രവൃത്തി നടത്തിയത്. രാവിലെ ഒമ്പതുമണിമുതല്‍ ആരംഭിച്ച ശുചീകരണ പ്രവര്‍ത്തിയുടെ ഉദ്ഘാടനം സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം വി പി സോമസുന്ദരന്‍ നിര്‍വഹിച്ചു. സാമിക്കുട്ടി, ധര്‍മ്മരാജന്‍ എന്ന രാജുട്ടി,ഷമീര്‍ തുടങ്ങിയവര്‍ ശുചീകരണത്തിന് നേതൃത്വം നല്‍കി.