പരപ്പനങ്ങാടിയില്‍ ടെറസിനു മുകളില്‍ നിന്ന് വീണു പരിക്കേറ്റ ഒന്നര വയസ്സുകാരി മരിച്ചു

പരപ്പനങ്ങാടി:ഉമ്മയോടൊപ്പം ബന്ധു വീട്ടില്‍ വിരുന്നു പോയ ഒന്നര വയസ്സുകാരി വീടിന്‍റെടെറസില്‍ നിന്നുവീണു മരിച്ചു.പരപ്പനങ്ങാടി സൂപ്പികുട്ടി നഹാ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ റോഡിലെ കോടാലി സുബൈര്‍-ഹഫ്സാബി ദമ്പതികളുടെ മകള്‍ സന്‍സ യാണ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ മരിച്ചത്.

അലക്കിയ വസ്ത്രങ്ങള്‍ ഉണക്കാനിടാന്‍ ടെറസിനു മുകളില്‍ ഉമ്മയോടൊപ്പം എത്തിയതായിരുന്നു. കാല്‍ വഴുതി താഴേക്കു വീഴുകയായിരുന്നു.