ചെട്ടിപ്പടിയില്‍ ചീട്ടുകളി സംഘം പോലീസ്‌ പിടിയില്‍

Story dated:Saturday February 20th, 2016,11 33:am
sameeksha

Untitled-1 copyപരപ്പനങ്ങാടി: ഒമ്പതംഗ ചീട്ടുകളി സംഘത്തെ പോലീസ്‌ പിടികൂടി. ഇന്ന്‌ പുലര്‍ച്ചെ കോയംകുളം ക്ഷേത്രത്തിന്‌ സമീപത്തു നിന്നാണ്‌ ചീട്ടുകളി സംഘത്തെ പിടികൂടിയത്‌. ഇവരില്‍ നിന്ന്‌ 33,000 രൂപയും പിടിച്ചെടുത്തു. അറസ്റ്റുചെയ്‌ത പ്രതികളെ പിന്നീട്‌ ജാമ്യത്തില്‍ വിട്ടു.

ക്ഷേത്രങ്ങള്‍ക്ക്‌ സമീപത്തെ ചീട്ടുകളി തടയുന്നതിന്‌ പ്രത്യേക മഫ്‌തി സംഘത്തെ നിയോഗിച്ചതായി പരപ്പനങ്ങാടി എസ്‌ഐ ജിനേഷ്‌ പറഞ്ഞു.