Section

malabari-logo-mobile

കേരളത്തില്‍ മതസൗഹര്‍ദ്ദ സെമിനാറുകള്‍ നടത്തേണ്ട സാഹചര്യമില്ല:കെ. ജയകുമാര്‍

HIGHLIGHTS : പരപ്പനങ്ങാടി:കേരളത്തില്‍ മതസൗഹര്‍ദ്ദ സെമിനാര്‍ നടത്തേണ്ട സാഹചര്യമില്ലെന്ന്‌ തിരൂര്‍ മലയാളം സര്‍വകലാശാല വൈസ്‌ ചാന്‍സലര്‍ കെ. ജയകുമാര്‍ ഐ.എ.എസ്‌.പറഞ്...

PGDI THANAL JAYAKUMAR VCപരപ്പനങ്ങാടി:കേരളത്തില്‍ മതസൗഹര്‍ദ്ദ സെമിനാര്‍ നടത്തേണ്ട സാഹചര്യമില്ലെന്ന്‌ തിരൂര്‍ മലയാളം സര്‍വകലാശാല വൈസ്‌ ചാന്‍സലര്‍ കെ. ജയകുമാര്‍ ഐ.എ.എസ്‌.പറഞ്ഞു. മതങ്ങളുടെ ലക്ഷ്യം യാഥാര്‍ത്ഥ്യമാകൂന്നതിനും നന്മയുളള സമൂഹംവളരുന്നതിനും ദൈവ ഹിതമനുസരിച്ച്‌ മനുഷ്യര്‍ ജീവിക്കുമ്പോഴേ സാധ്യമാകൂ. എല്ലാ മതങ്ങളും ലക്ഷ്യമിടുന്നത്‌ നല്ല വഴിയാണ്‌. അത്‌ സ്വപ്‌നം കണ്ടവരാണ്‌ മതങ്ങള്‍ സ്ഥാപിച്ചതെന്നും അദ്ദേഹം പറഞ്ഞു. പരപ്പനങ്ങാടി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തണല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ 10 ാം വാര്‍ഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മതസൗഹര്‍ദ്ദ സെമിനാര്‍ പരപ്പനങ്ങാടി സൂപ്പിക്കുട്ടി നഹാ മെമ്മോറിയല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു. അദ്ദേഹം. ചടങ്ങില്‍ മുന്‍ ജില്ലാകലക്‌ടര്‍ കെ.പി. ബാലകൃഷ്‌ണന്‍ ഐ.എ.എസ്‌ അധ്യക്ഷത വഹിച്ചു. ഡോ. ആര്‍സു, യു.കലാനാഥന്‍ മാസ്റ്റര്‍, നാസര്‍ മുസല്യാര്‍ കൊല്ലം തുടങ്ങിയവര്‍ വിഷയാവതരണം നടത്തി. പരപ്പനങ്ങാടിയിലെ സിനീയര്‍ അഭിഭാഷകന്‍ അഡ്വക്കറ്റ്‌ രാമന്‍കുട്ടി മേനോന്‍, സീനിയര്‍ മാധ്യമപ്രവര്‍ത്തകനും ജില്ലാ ജേര്‍ണലിസ്റ്റ്‌ യൂണിയന്‍ ജില്ലാപ്രസിഡണ്ടുമായ രാമന്‍ മാസ്റ്റര്‍ എന്നിവരെ വൈസ്‌ ചാന്‍സലര്‍ കെ. ജയകുമാര്‍ ചടങ്ങില്‍ ആദരിച്ചു. കാലിക്കറ്റ്‌ സര്‍വകലാശാല കായിക വിഭാഗം മേധാവി ഡോ.സക്കീര്‍ ഹുസൈന്‍, റഷീദ്‌ പരപ്പനങ്ങാടി, കളിയത്ത്‌ സത്താര്‍ ഹാജി, വി. അനുമോദ്‌ കുമാര്‍, ജഗന്നിവാസന്‍, എം. സിദ്ധാര്‍ത്ഥന്‍, സി.സുബൈര്‍ മുജീബ്‌ താനാളൂര്‍ എം. മുഹമ്മദ്‌, എന്‍.പി. മുഹമ്മദ്‌, എന്നിവര്‍ സംസാരിച്ചു. ട്രസ്റ്റിന്റെ 10 ാം വാര്‍ഷികത്തിന്റെ ഭാഗമായി മെഗാമെഡിക്കല്‍ ക്യാമ്പ്‌, തയ്യല്‍മെഷീന്‍ വിതരണം, ആട്‌ വിതരണം, കോല്‍ക്കളി തുടങ്ങിയ പരിപാടികളും നടന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!