പരപ്പനങ്ങാടിയില്‍ വഴിയാത്രക്കാരിയുടെ സ്വര്‍ണ ചെയിന്‍ കവര്‍ന്നു

പരപ്പനങ്ങാടി:ജോലികഴിഞ്ഞ് മടങ്ങുകയായിരുന്ന പുത്തരിക്കലെ എം.മാധവിയുടെ ഒന്നര പവന്‍റെ സ്വര്‍ണ്ണചെയിന്‍ പരിചയം നടിച്ചെത്തിയ അപരിചിതനായ യുവാവ് പോട്ടിചെടുത്തതായി പരാതി.

പരപ്പനങ്ങാടിയിലെ റെയില്‍വെ അടിപ്പാലത്തിലൂടെ സഞ്ചരിക്കവെ പേരുവിളിച്ചു കൊണ്ട് അടുത്തുവന്ന യുവാവ് തൂവാലകൊണ്ട് മുഖത്ത് തടവിയാതോടെ അസ്വസ്ഥത അനുഭവ പ്പെടുകയും സംസാരശേഷി നഷ്ടപ്പെട്ടതായും മാധവി പറയുന്നു. വീട്ടിലെത്തിയപ്പോഴാണ് മാല നഷ്ടപ്പെട്ടതറിയുന്നത്‌.

പരപ്പനങ്ങാടി പോലീസില്‍ പരാതി നല്‍കി