പരപ്പനങ്ങാടിയില്‍ നിയന്ത്രണംവിട്ട കാര്‍ വൈദ്യുതി തൂണിലിടിച്ച്‌ 4 പേര്‍ക്ക്‌ പരിക്ക്‌

car accident copyപരപ്പനങ്ങാടി :നിയന്ത്രണം വിട്ട കാർ വൈദ്യുതി തൂണിലിടിച്ചു കാറിലുണ്ടായിരുന്ന നാല് പേർക്ക് പരുക്ക്.തിരൂർ സ്വദേശികളായ എ .വേലായുധൻ (61 ), ഇവരുടെ ഭാര്യാ സഹോദരിയുടെ മക്കളായ റീന (32 ),വിഷ്ണു (17 ),റീനയുടെ മകൻ അനന്തു (12 ) എന്നിവർക്കാണ് പരുക്ക് .ഇന്നലെ വൈകുന്നേരം അഞ്ചിന് പുത്തൻപീടികയിൽ വെച്ചാണ് അപകടം .കോഴിക്കോട് നിന്ന് തിരൂരിലേക്ക് പോകുകയായിരുന്നു കാർ .ഇടിയിൽ കാറിന്റെ മുൻ ഭാഗം പൂർണ്ണമായും തകർന്നു