പരപ്പനങ്ങാടിയില്‍ നിയന്ത്രണംവിട്ട കാര്‍ ഓട്ടോ സ്‌റ്റാന്റിലേക്ക്‌ ഇടിച്ച്‌കയറി;ഒരാള്‍ക്ക്‌ പരിക്ക്‌

car accident copyപരപ്പനങ്ങാടി: നിയന്ത്രണം വിട്ട കാര്‍ ഓട്ടോ സ്‌റ്റാന്റിലേക്ക്‌ ഇടിച്ച്‌കയറി ഒരാള്‍ക്ക്‌ പരിക്കേറ്റു. ആവില്‍ ബീച്ച്‌ സ്വദേശി കെ.നൗഫല്‍(30)നാണ്‌ പരിക്കേറ്റത്‌. പരിക്കേറ്റ ഇയാളെ പരപ്പനങ്ങാടിയിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പച്ചിരിക്കുകയാണ്‌. നിയന്ത്രണംവിട്ട കാര്‍ ഇടിച്ച്‌ പരപ്പനങ്ങാടി താനൂര്‍ റോഡിലെ സ്റ്റാന്റില്‍ നിര്‍ത്തിയിട്ടിരുന്ന ആറ്‌ ഓട്ടോറിക്ഷകള്‍ക്ക്‌ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്‌.

താനൂരില്‍ നിന്ന്‌ പരപ്പനങ്ങാടിയിലേക്ക്‌ വരികയായിരുന്ന വാഗണര്‍ കാറാണ്‌ അപകടത്തില്‍പ്പെട്ടത്‌. ഇന്ന്‌ വൈകീട്ട്‌ 3.30 ഓടെയാണ്‌ അപകടം സംഭവിച്ചത്‌.