പരപ്പനങ്ങാടിയില്‍ നിയന്ത്രണം വിട്ട്‌ കാര്‍ ഡ്രൈനേജില്‍ കുടുങ്ങി നിന്നു;ഒഴിവായത്‌ വന്‍ അപകടം

parappanangadi 1 copyപരപ്പനങ്ങാടി: നിയന്ത്രണം വിട്ട കാര്‍ ഡ്രൈനേജിലിടിച്ച്‌ നിന്ന്‌ വന്‍ അപകടം ഒഴിവായി. രാവിലെ 11.30 ഓടെയാണ്‌ പുത്തരിക്കല്‍ ഇറക്കത്തില്‍ വെച്ച്‌ പരപ്പനങ്ങാടിയിലേക്ക്‌ വരികയായിരുന്ന കാര്‍ നിയന്ത്രണം വിട്ടത്‌. നിയന്ത്രണം വിട്ട കാര്‍ സമീപത്തെ ഡ്രൈനേജില്‍ കുടുങ്ങി നിന്നതിനാല്‍ സമീപത്തെ ട്രാന്‍സ്ഫോര്‍മറില്‍ ഇടിക്കാതെ പോയതുകൊണ്ട്‌ വന്‍ അപകടമാണ്‌ ഒഴിവാക്കിയതെന്ന്‌ നാട്ടുകാര്‍ പറഞ്ഞു.

അപകട സമയത്ത്‌ കാറില്‍ ഒരാള്‍ മാത്രമാണ്‌ ഉണ്ടായിരുന്നത്‌. ഇയാള്‍ യാതൊരു പരുക്കുമേല്‍ക്കാതെ രക്ഷപ്പെട്ടു. കാറിന്‌ ചെറിയ കേടുപാടുകളെ സംഭവിച്ചിട്ടൊള്ളു.