പരപ്പനങ്ങാടിയില്‍ ക്യാന്‍സര്‍ നിയന്ത്രണ പദ്ധതി സഞ്ജീവനി ഫില്‍ട്ടര്‍ ക്യാമ്പ് ഉല്‍ഘാടനം ചെയ്തു

പരപ്പനങ്ങാടി:പരപ്പനങ്ങാടി കോ-ഓപ്പറേറ്റീവ് കോളേജ് സില്‍വര്‍ ജൂബിലിയുടെ ഭാഗമായി പരപ്പനങ്ങാടി നഗരസഭാ പരിധിയില്‍ നടപ്പിലാക്കിയ സമഗ്ര കാന്‍സര്‍ നിയന്ത്രണ പദ്ധതി ‘സഞ്ജീവനി’-2017 പ്രോഗ്രാമിന്റെ ഭാഗമായുള്ള ഫില്‍ട്ടര്‍ ക്യാമ്പ് ഡോക്ടര്‍                      ലൈല ബീഗം ഉദ്ഘാനം ചെയ്തു.

നവംബര്‍ 11 ന് വിദ്യാര്‍ത്ഥികള്‍ നടത്തിയ ഗൃഹസന്ദര്‍ശന സര്‍വ്വേയിലൂടെ തെരഞ്ഞെടുത്ത മൂന്നൂറോളം പേരെ കണ്ണൂരിലെ മലബാര്‍ കാന്‍സര്‍ കെയര്‍ സൊസൈറ്റിയിലെ വിദഗ്ത്ത ഡോക്ടര്‍മാര്‍ പരിശോധിച്ചു.  കാന്‍സര്‍ കെയര്‍ സൊസൈറ്റിക്ക് പുറമെ പരപ്പനങ്ങാടി നഗരസഭ, അറീന ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റി-പരപ്പനങ്ങാടി എന്നിവരുടെ സഹകരണത്തോടെയാണ് സഞ്ജീവിനി പ്രോഗ്രാം സംഘടിപ്പിച്ചത്.

ഉദ്ഘാടന ചടങ്ങില്‍ എം. അഹമ്മദലി അദ്ധ്യക്ഷത വഹിച്ചു.  ഡോ: അബ്ദുല്‍ മുനീര്‍ നഹ, ഇഖ്ബാല്‍ കല്ലുങ്ങല്‍, എം.ഉസ്മാന്‍, അഡ്വ: കെ.കെ. സൈതലവി,   സി. അബ്ദുറഹിമാന്‍ കുട്ടി,  കെ. വിശ്വനാഥന്‍,  ടി. സുരേന്ദ്രന്‍, റസാഖ് ചേക്കാലി എന്നിവര്‍ സംസാരിച്ചു.
ഒ. ഷൗക്കത്തലി മാസ്റ്റര്‍ സ്വാഗതവും ജ്യോതിഷ്. കെ നന്ദിയും പറഞ്ഞു.