ഡ്രൈവറെ അറസ്റ്റുചെയ്‌തു; പരപ്പനങ്ങാടി മലപ്പുറം റൂട്ടില്‍ ബസ്‌ മിന്നല്‍ പണിമുടക്ക്‌

parappananagdi bus strike 2 copyതിരൂരങ്ങാടി: തഹസില്‍ദാരുടെ വാഹനത്തിന്‌ സൈഡ്‌ നല്‍കിയില്ലെന്ന്‌ ആരോപിച്ച്‌ ഡ്രൈവറെ അറസ്റ്റുചെയ്‌തതില്‍ പ്രതിഷേധിച്ച്‌ പരപ്പനങ്ങാടി മലപ്പുറം റൂട്ടിലെ ബസുകള്‍ മിന്നല്‍ പണിമുടക്ക്‌ നടത്തുന്നു.

ഡ്രൈവര്‍ കീഴ്‌ശേരി മുഹമ്മദ്‌ ഹനീഫ(31)നെയാണ്‌ തിരൂരങ്ങാടി പോലീസ്‌ സ്‌റ്റേഷനിലേക്ക്‌ വിളിച്ചുവരുത്തി അറസ്‌റ്റ്‌ ചെയ്യുകയായിരുന്നു.

ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിപ്പെടുത്തിയതിന്‌ തിരൂരങ്ങാടി തഹസില്‍ദാര്‍ നല്‍കിയ പരാതിയിലാണ്‌ പോലീസ്‌ കേസെടുത്തത്‌.

അതെസമയം പെട്ടന്നുണ്ടായ മിന്നല്‍ പണിമുടക്ക്‌ കാരണം യാത്രക്കാര്‍ ദുരിതത്തിലായിരിക്കുകയാണ്‌. വ്യാഴാഴ്‌ച രാവിലെ 9 മണിമുതലാണ്‌ പണിമുടക്ക്‌ ആരംഭിച്ചത്‌.