പരപ്പനങ്ങാടിയില്‍ കാറും സ്‌കൂട്ടറും കൂട്ടയിടിച്ച് രണ്ടു പേര്‍ക്ക് പരുക്ക്‌

പരപ്പനങ്ങാടി: കെ പി എച്ച് റോഡിനടുത്ത് കാറും സ്‌കൂട്ടറും  കൂട്ടിയിടിച്ച്‌ സ്‌കൂട്ടർ യാത്രികരായ രണ്ടുപേര്‍ക്ക്‌ പരുക്കേറ്റു. പരപ്പനങ്ങാടി ഉള്ളണത്തെ മേത്തലപ്പറമ്പത്ത് മുഹമ്മദ് ഇസ്മായിൽ(46) ആനങ്ങാടിയിലെ  കിഴക്കൻറെ പുരക്കൽ ചെറിയബാവ (53)എന്നിവർക്കാണ് പരുക്കേറ്റത്‌. ഇരുവരെയും നാട്ടുകാർ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ വൈകീട്ട് ആറരക്കാണ്‌ അപകടമുണ്ടായത്‌. പരപ്പനങ്ങാടി ഭാഗത്ത് നിന്ന് വന്ന  കാർ ചെട്ടിപ്പടി ഭാഗത്തുനിന്ന്‌ വന്ന സ്‌കൂട്ടറുമായി  ഇടിക്കുകയായിരുന്നു. പരുക്കേറ്റ ചെറിയബാവ പരപ്പനങ്ങാടിയിലേക്ക് വരാൻ വേണ്ടി ആനങ്ങാടിയിൽ നിന്നും കൈ കാണിച്ചു നിർത്തി സ്‌കൂട്ടറിൽ കയറിയതായിരുന്നു.