പരപ്പനങ്ങാടിയില്‍ വാഹനാപകടം;ബസ്സുകള്‍ക്കിടിയില്‍പ്പെട്ട്‌ ബൈക്ക്‌ യാത്രികന്‍ മരണപ്പെട്ടു

Untitled-1 copyപരപ്പനങ്ങാടി: കൊടപ്പാളിയില്‍ വാഹനാപകടത്തില്‍ ബൈക്ക്‌ യാത്രികന്‍ മരിച്ചു. കീഴ്‌ചിറ പാലശ്ശേരി കൃഷ്‌ണന്റെ മകന്‍ സനീഷ്‌(28) ആണ്‌ മരിച്ചത്‌. പരപ്പനങ്ങാടിയില്‍ നിന്ന്‌ കോഴിക്കോട്ടേക്ക്‌ പോവുകയായിരുന്ന

സനീഷ്‌
സനീഷ്‌

ആയിഷാസ്‌ ബസ്സ്‌ സ്റ്റോപ്പില്‍ ആളെ ഇറക്കാന്‍ നിര്‍ത്തിയപ്പോള്‍ പിറകില്‍ വന്ന ബൈക്ക്‌ യാത്രികന്‍ ബസ്സിന്‌ പിറകില്‍ ബൈക്ക്‌ നിര്‍ത്തുകയായിരുന്നു. ഈ സമയം തിരൂരില്‍ നിന്ന്‌ കോഴിക്കോട്ടേക്ക്‌ പോവൂകയായിരുന്ന അനുഗ്രഹം ബസ്സ്‌ വന്ന്‌ പിറകിലിടിക്കുകയായിരുന്നു. ഇരു ബസ്സുള്‍ക്കുമിടിയല്‍പ്പെട്ട ബൈക്ക്‌ യാത്രികന്‍ സംഭവസ്ഥലത്തുവച്ചുതന്നെ മരണപ്പെടുകയായിരുന്നു. ഇന്ന്‌ ഉച്ചയ്‌ക്ക്‌ രണ്ടുമണിയോടെയാണ്‌ അപകടം സംഭവിച്ചത്‌. ബസ്‌ യാത്രികര്‍ക്കും പരുക്കേറ്റിട്ടുണ്ട്‌.

സനീഷിന്റെ അമ്മ : സരോജിനി. ഭാര്യ:മഞ്‌ജു. മക്കള്‍: ആറുമാസം പ്രായമായ ഇരട്ട കുട്ടികളായ ശിവാനി, മീനാക്ഷി. സഹോദരങ്ങള്‍: സനില്‍, സനിത. മൃതദേഹം തിരൂരങ്ങാടി താലൂക്ക്‌ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്‌. സനീഷ്‌ ആര്‍ട്ടിസ്റ്റാണ്‌.