പരപ്പനങ്ങാടിയില്‍ ബൈക്കും ഓട്ടോയും കൂട്ടിയിടിച്ചു

Untitled-1 copyപരപ്പനങ്ങാടി: ഓട്ടായും ബൈക്കും കൂട്ടിയിടിച്ച്‌ ബൈക്ക്‌ യാത്രക്കാരന്‌ ഗുരുതരപരിക്കേറ്റു. ഓലപ്പീടിക സ്വദേശി എന്‍ ജയപ്രകാശിനാണ്‌ സാരമായി പരിക്കേറ്റത്‌. ഇയാളെ കോട്ടക്കലിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌.

പരപ്പനങ്ങാടി കുരിക്കള്‍ റോഡില്‍ തിങ്കളാഴ്‌ച വൈകീട്ട്‌ ആറരയോടെയാണ്‌ അപകടം സംഭിച്ചത്‌. ഇടിയെ തുടര്‍ന്ന്‌ ഓട്ടോറിക്ഷ മറിഞ്ഞെങ്കിലും അതിലെ യാത്രക്കാര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു.