പരപ്പനങ്ങാടിയില്‍ കാറിടിച്ച് ബൈക്ക് യാത്രികന് പരിക്ക്

പരപ്പനങ്ങാടി: കാര്‍ സ്‌കൂട്ടറിലിടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റു. കേലച്ചന്‍കണ്ടി നാരായണന്‍ (58) ആണ് പരിക്കേറ്റത്. പരിക്കേറ്റ ഇയാളെ കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് രാവിലെ 7.30ഓടെയാണ് കുരുക്കള്‍റോഡില്‍ വച്ച് അപകടം സംഭവിച്ചത്. തിരൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന വാഗണര്‍ കാര്‍ സ്‌കൂട്ടറിലിടിച്ച് നിര്‍ത്താതെ പോവുകയായിരുന്നു. പോലീസ് അന്വേഷണമാരംഭിച്ചു.