പരപ്പനങ്ങാടിയില്‍ മുച്ചക്ര സ്‌കൂട്ടര്‍ ഇലട്രിക്‌ പോസ്‌റ്റിലിടിച്ച്‌ പരിക്കേറ്റ യുവാവ്‌ മരിച്ചു

subrahmanian chiramngalam പരപ്പനങ്ങാടി: തിങ്കളാഴ്‌ച രാത്രി പരപ്പനങ്ങാടി ചിറമംഗലത്തിന്‌ സമീപത്ത്‌ വച്ച്‌ സഞ്ചരിച്ചിരുന്ന മുച്ചക്ര വാഹനം വൈദ്യുതി തൂണിലിടിച്ച്‌ ഗുരതരമായി പരിക്കേറ്റ യുവാവ്‌ മരിച്ചു. പരപ്പനങ്ങാടി അറ്റത്തങ്ങാടി സ്വദേശി ടികെ സുബ്രഹ്മണ്യനാണ്‌(36) മരിച്ചത്‌. ഇന്ന്‌ പുലര്‍ച്ചയോടെയാണ്‌ മരണം സംഭവിച്ചത്‌.

ഇന്നലെ അപകടം നടന്നയുടനെ തന്നെ സുബ്രഹമണ്യനെ കോഴിക്കോട്‌ മെഡിക്കല്‍ കോളേജിലേക്ക്‌ കൊണ്ടുപോയിരുന്നു. തലക്കേറ്റ പരിക്കാണ്‌ മരണകാരണമായത്‌.
ഇരുകാലിനും സ്വാധീനക്കുറവുള്ള സുബ്രഹമണ്യന്‍ ഏറെക്കാലമായി ഈ മുച്ചക്രസ്‌കൂട്ടറിലിാണ്‌ സഞ്ചരിച്ചിരുന്നത്‌.

ഭാര്യ ജമന്തി പിതാവ്‌ പരേതനായ അയ്യപ്പന്‍, മാതാവ്‌ വിലാസിനി.

സഹോദരങ്ങള്‍ അനില്‍കുമാര്‍ പ്രകാശന്‍, രവീന്ദ്രന്‍, നാരായണന്‍ ഹേമലത