പരപ്പനങ്ങാടിയില്‍ പത്രവിതരണത്തിനിടെ ബൈക്കിടിച്ച്‌ മരിച്ചു

Untitled-1 copyപരപ്പനങ്ങാടി: പത്രവിതരണത്തിനിടെ ബൈക്കിടിച്ച്‌ മരിച്ചു. കാവുങ്ങല്‍ ഹംസ(62) യാണ്‌ മരിച്ചത്‌. ഇന്ന്‌ രാവിലെ 5.30 ന്‌ പത്രവിതരണത്തിനെത്തയപ്പോഴാണ്‌ അപകടം സംഭവിച്ചത്‌. പനയത്തില്‍പള്ളിക്ക്‌ സമീപം നില്‍ക്കുകയായിരുന്ന ഹംസയെ ബൈക്ക്‌ വന്നിടിക്കുകയായിരുന്നു. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഭാര്യ: മറിയമ്മ. മക്കള്‍:അഫ്‌സല്‍,ആസിഫ്‌. മരുമകന്‍: ഹൈദരലി.