ബീവറേജസ് ജീവനക്കാരനെ മദ്യക്കുപ്പികൊണ്ടടിച്ചു പരിക്കേല്‍പ്പിച്ചു


beverage outletപരപ്പനങ്ങാടി :പരപ്പനങ്ങാടി അഞ്ചപ്പുരയിലെ സര്‍ക്കാര്‍ മദ്യവില്‍പ്പനശാലയിലെ ജീവനക്കാരനെ മദ്യം വാങ്ങാനെത്തിയ യുവാവ് മദ്യക്കുപ്പികൊണ്ടടിച്ചു പരിക്കേല്‍പ്പിച്ചു.

ഈ ഔട്ട്‌ലെറ്റിലെ ജീവനക്കാരനും പരപ്പനങ്ങാടി സ്വദേശിയുമായ എന്‍ടി ഗണപതിക്കാണ് പരിക്കേറ്റത്. ഇയാളെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ജീവനക്കാരനെ മര്‍ദ്ധിച്ച അരിയല്ലൂര്‍ സ്വദേശിയായ യുവാവിനെതിരെ പരപ്പനങ്ങാടി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.