ലഹരിക്കെതിരെ കുരുന്നുകളുടെ തെരുവ് നാടകം 

പരപ്പനങ്ങാടി:ലഹരി പദാര്ഥങ്ങൾക്കെതിരെയുള്ള ബോധവൽക്കരണത്തിന്റെ ഭാഗമായി പരപ്പനങ്ങാടി നഗരസഭാ കാര്യാലയത്തിന് മുന്നിൽ  വിദ്യാർത്ഥികളുടെ തെരുവ് നാടകം. പരപ്പനങ്ങാടി ബി ഇ എം എൽ പി സ്കൂളിലെ  വിദ്യാർഥികളാണ്.
മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഭവിഷ്യത്തുകളും, പ്രകൃതിചൂഷണങ്ങളും  നാടകത്തിലൂടെ  ജനങ്ങളിലെത്തിച്ചത്.

സ്‌കൂളിലെ ആരോഗ്യ ശുചിത്വ ക്ലബ്ബിലെ അംഗങ്ങളാണ് നാടകം അവതരിപ്പിച്ചത് .വിദ്യാർഥികളുടെ ലഹരി വിരുദ്ധ പ്രഭാഷണങ്ങളും,കുട്ടികൾ സ്വന്തം കയ്യക്ഷരത്തിൽ തീർത്ത ലഹരി വിരുദ്ധ സന്ദേശം നൽകുന്ന ലഘുലേഖ  വിതരണവും  നടത്തി.

അധ്യാപകരായ അൻവർ,എയ്ഞ്ചൽ,സ്വപ്‌ന,റൈസ എന്നിവർ നേതൃത്വം നൽകി.