Section

malabari-logo-mobile

മുനിസിപ്പാലിറ്റി പദം; ആഹ്ലാദവും നേരിയ ആശങ്കയുമായി പരപ്പനങ്ങാടി നിവാസികള്‍

HIGHLIGHTS : പരപ്പനങ്ങാടി:: പരപ്പനങ്ങാടി ഗ്രാമപഞ്ചായത്ത്‌ മുനിസിപ്പാലിറ്റിയാക്കിക്കൊണ്ടുള്ള മന്ത്രിസഭാ തീരുമാനം ഏറെ ആഹ്ലാദത്തോടെയാണ്‌ പരപ്പനങ്ങാടി വരവേറ്റത്‌. പ...

 

parappanangadi 4പരപ്പനങ്ങാടി:: പരപ്പനങ്ങാടി ഗ്രാമപഞ്ചായത്ത്‌ മുനിസിപ്പാലിറ്റിയാക്കിക്കൊണ്ടുള്ള മന്ത്രിസഭാ തീരുമാനം ഏറെ ആഹ്ലാദത്തോടെയാണ്‌ പരപ്പനങ്ങാടി വരവേറ്റത്‌. പരപ്പനങ്ങാടിയുടെ വികസന ചരിത്രത്തില്‍ പുത്തന്‍ നാഴികക്കല്ലാകും ഈ പ്രഖ്യാന മെന്ന പ്രതീക്ഷയിലാണ്‌ പരപ്പനങ്ങാടിക്കാര്‍. നിലവില്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഏറ്റവും വലിയ തടസമായ തീരദേശ പരിപാലന നിയമത്തില്‍ ലഭിക്കുന്ന ഇളവുകള്‍ തന്നെയാണ്‌ മുന്‍സിപ്പാലിറ്റിയാവുന്നതുകൊണ്ട്‌ പരപ്പനങ്ങാടിക്ക്‌ ലഭിക്കുന്ന നേട്ടം. കടലുണ്ടിപുഴ, പൂരപ്പുഴ, അറബിക്കടല്‍ എന്നിവയാല്‍ ചുറ്റപ്പെട്ടുകിടക്കുന്ന പരപ്പനങ്ങാടി പഞ്ചായത്തില്‍ തീരദേശ നിയമപ്രകാരം പുഴയുടേയോ കടലിന്റേയോ തീരത്തു നിന്ന്‌ 500 മീറ്ററിനുള്ളില്‍ വീടുവെക്കു്‌നനതടക്കമുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ അനുമതി ലഭിക്കില്ലായിരുന്നു. മത്സ്യത്തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന പരപ്പനങ്ങാടിയിലെ ഭൂരിപക്ഷം കുടുംബങ്ങള്‍ക്കും സര്‍ക്കാര്‍ സഹായങ്ങളോ ബാങ്ക്‌ വായ്‌പകളോ ലഭിക്കാത്ത അവസ്ഥയായിരുന്നു. മുന്‍സിപ്പാലിറ്റിയാകുന്നതോടെ ലഭിക്കുന്ന ഇളവുതന്നെയാണ്‌ ഈ പ്രഖ്യാപനത്തിന്റെ ഏറ്റവും വലിയ ഗുണം. എന്നാല്‍മുന്‍സിപ്പാലിറ്റ്‌ ആകുന്നതോടെ ചെറിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുപോലും അനുമതി വേണമെന്നതും നികുതി വര്‍ദ്ധിക്കുമോ എന്ന ആശങ്കയും ജനങ്ങള്‍ക്കുണ്ട്‌.

പരപ്പനങ്ങാടി മുന്‍സിപ്പാലിറ്റി ആകുന്നതിനെ കുറിച്ച്‌ പരപ്പനങ്ങാടിക്കാര്‍ പ്രതികരിക്കുന്നു.

sameeksha-malabarinews

seenath alibappuസീനത്ത്‌ ആലിബാപ്പു (പരപ്പനങ്ങാടി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌)

പരപ്പനങ്ങാടിയുടെ പ്രൗഢി നിലനിര്‍ത്താന്‍ മുന്‍സിപ്പാലിറ്റിയാകേണ്ടത്‌ അനിവാര്യതയാണ്‌. ഒരു വന്‍വികസനകുതിപ്പുതന്നെ ഇതുകൊണ്ട്‌ പരപ്പനങ്ങാടിക്കുണ്ടാകും. ഞാന്‍ പ്രസിഡന്റായിരിക്കുനോള്‍തന്നെ ഈ വാര്‍ത്ത കേള്‍ക്കാന്‍ ഇടയായതില്‍ എനിക്ക്‌ വ്യക്തിപരമായി ഏറെ സന്തോഷമുണ്ട്‌.

പി കെ മുഹമ്മദ്‌ ജമാല്‍ ( വൈസ്‌ പ്രസിഡന്റ്‌്‌)

പരപ്പനങ്ങാടിക്കാരുടെ ഏറെനാളായുള്ള്‌ ഈ ആവശ്യം യാഥാര്‍ത്ഥ്യമായതില്‍ സന്തോഷമുണ്ട്‌. ഒന്നരപതിറ്റാണ്ടോളമായി നടത്തിവരുന്ന പരിശ്രമങ്ങള്‍ക്കൊടുവിലാണ്‌ ഈ നേട്ടം നമുക്ക്‌ സ്വന്തമായത്‌. നിരവധി പദ്ധികളും ആനുകൂല്യങ്ങളും പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയാകുന്നതോടെ നമുക്ക്‌ നേടിയെടുക്കാനാകും.

കെ കെ ജയചന്ദ്രന്‍ (സിപിഎം)
പരപ്പനങ്ങാടിയെ മുന്‍സിപ്പാലിറ്റിയാക്കാനുള്ള നീക്കത്തെ സ്വാഗതം ചെയ്യുന്നു. നിലവില്‍ അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ലാത്ത പരപ്പനങ്ങാടിക്ക്‌ വികസനത്തെ കുറിച്ച്‌ ഭാവനാപൂര്‍ണമായ കാഴ്‌ചപ്പാടുള്ള ഒരു ഭരണസമിതി നിലവില്‍ വന്നാല്‍ മാത്രമെ മുന്‍സിപ്പാലിറ്റിയായതിന്റെ ഗുണം സാധാരണക്കാര്‍ക്ക്‌ ലഭിക്കുകയൊള്ളു.

po salamപി ഒ സലാം (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌)
വളരെ സന്തോഷമുള്ള വാര്‍ത്തയാണിത്‌. തീരദേശ നിയമം മൂലം പൊറുതിമുട്ടുന്ന മത്സ്യത്തൊഴിലാളികള്‍ക്ക്‌ ഈ പ്രഖ്യാപനം ആശ്വസമേകും.

പി. ജഗന്നിവാസന്‍(ബിജെപി)

മുന്‍സിപ്പാലിറ്റിയാകുന്നതിനെ സ്വാഗതം ചെയ്യുന്നു. എന്നാല്‍ നിലവില്‍ ഇതിനായുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാ എന്നുള്ളത്‌ പോരായിമയാണ്‌. കൃത്യമായ ഒരു ഡ്രൈനേജ്‌ സംവിധാനം പരപ്പനങ്ങാടിയില്‍ ഇല്ല എന്നുള്ളത്‌ പരിഹരിക്കപ്പെടേണ്ടതാണ്‌.

ഹമീദ്‌ (പോപ്പുലര്‍ ഫ്രണ്ട്‌ ഡിവിഷണല്‍ പ്രസിഡന്റ്‌)

വികസനത്തിലേറെ പിറകിലുള്ള പരപ്പനങ്ങാടി മുന്‍സിപ്പാലിറ്റിയാകുന്നതോടെ വികസനത്തില്‍ വലിയ കുതിപ്പുണ്ടാകുമെന്ന്‌ പ്രതീക്ഷിക്കാം അതിന്‌ പരപ്പനങ്ങാടിയില്‍ ഭരണമാറ്റം ആവശ്യമാണ്‌. ഏതാനും മാസങ്ങളൊഴികെ മുഴുവന്‍ കാലവും ഭരിച്ചത്‌ മുസ്ലിംലീഗാണ്‌.

abdurahiman kuttyഅബ്ദുറഹിമന്‍ കുട്ടി (പരപ്പനങ്ങാടി പഞ്ചായത്ത്‌ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയര്‍മാന്‍)

മുന്‍സിപ്പാലിറ്റിയാകുന്നതില്‍ ഏറെ സേേന്താഷമുണ്ട്‌. പരപ്പനങ്ങാടിയുടെ സമഗ്രമായ വികസനത്തിന്‌ വഴിയൊരുങ്ങു. പരപ്പനങ്ങാടി മുന്‍സിപ്പാലിറ്റിയാകാന്‍ മുസ്ലിംലീഗ്‌ ഒറ്റക്കെട്ടായി പരിശ്രമിച്ചിട്ടുണ്ട്‌.

asharaf shifaഅഷറഫ്‌ ഷിഫ വ്യാപാരി വ്യവസായി ഏകോപന സമിതി.

പരപ്പനങ്ങാടി മുന്‍സിപ്പാലിറ്റിയാകാന്‍ ആദ്യമായി പ്രക്ഷോപ പരിപാടികള്‍ സംഘടിപ്പിച്ചത്‌ മര്‍ച്ചന്റ്‌ അസോസിയേഷാനാണ്‌. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത്‌ പഞ്ചായത്ത്‌ വിഭജിക്കാനുള്ള നീക്കമുണ്ടായപ്പോള്‍ അന്നത്തെ മന്ത്രിയായിരുന്ന പാലൊളി മുഹമ്മദ്‌ കുട്ടിക്ക്‌ നിവേദനം നല്‍കുകയും ആ നീക്കം സര്‍ക്കാര്‍ ഉപേക്ഷിക്കുകയും ചെയ്‌തിരുന്നു. വികസന കുതിപ്പിന്‌ ഈ പ്രഖ്യാപനം ഏറെ ഗുണം ചെയ്യുമെന്ന്‌ കരുതുന്നു.

Iqbal malayilഇഖ്‌ബാല്‍ മലയില്‍ (വ്യാപരി വ്യവസായി സമിതി )

പരപ്പനങ്ങാടിയെ മുന്‍സിപ്പാലിറ്റിയാക്കാനുള്ള തീരുമാനത്തെ സര്‍വ്വാത്മനാ സ്വാഗതം ചെയ്യുന്നു. ദിനം പ്രതി പരപ്പനങ്ങാടിയിലൂടെ കടന്നുപോകുന്ന ജനങ്ങള്‍ക്ക്‌(ഫ്‌ളോട്ടിംഗ്‌ പോപ്പുലേഷന്‍) ഗുണകരമാകുന്ന രീതിയില്‍ അടിസ്ഥാന വികസന പദ്ധതികള്‍ പരപ്പനങ്ങാടി ടൗണില്‍ നടപ്പില്‍ വരുത്തണം. ഇതഉണ്ടായാലെ മുന്‍സിപ്പാലിറ്റിയാകുന്നതിന്റെ ഗുണം വ്യാപാരികള്‍ക്ക്‌ ലഭിക്കു.

gafoor kunhavasഅബദുള്‍ ഗഫൂര്‍ കുഞ്ഞാവാസ്‌ (വ്യാപാരി)

ഗ്രാമപഞ്ചായത്താകുമ്പോള്‍ സാധാരണക്കാര്‍ക്ക്‌ ലഭിക്കുന്ന ചില ആനുകൂല്യങ്ങള്‍ ഇല്ലാതാകും. നികുതി വര്‍ദ്ധിക്കും. വീടുകളില്‍ നടക്കുന്ന ചെറിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുപോലും അനുമതി തേടേണ്ടി വരും.

muneerപികെ അബ്ദുല്‍ മുനീര്‍ (വ്യാപാരി)

തീരദേശ നിയമത്തില്‍ ഇളവുലഭിക്കുന്നതോടെ പഞ്ചായത്തില്‍ ഇപ്പോള്‍ വീടുവെക്കാന്‍ അനുമതി ലഭിക്കാത്ത നിരവധി കുടുംബങ്ങള്‍ക്ക്‌ ഈ തീരുമാനം ആശ്വാസകരമാകും.

devan alungalദേവദാസ്‌ ആലുങ്ങല്‍ (മോട്ടോര്‍ തൊഴിലാളി യൂണിയന്‍ സിഐടിയു)

മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ ഏറെയുള്ള പരപ്പനങ്ങാടി മുന്‍സിപ്പാലിറ്റിയാകുന്നതോടെ തീരദേശ നിയമത്തില്‍ ലഭിക്കുന്ന ഇളവുകള്‍ ഗുണകരമാണ്‌. എന്നാല്‍ നിലവില്‍ ഓട്ടോ ടാക്‌സി ഗുഡ്‌സ്‌ വാഹന അംഗീകൃത പാര്‍ക്കിംഗിങ്ങോ ബസ്റ്റാന്റോ പരപ്പനങ്ങാടിയില്‍ ഇല്ലമുന്‍സിപ്പാലിറ്റിയാകുമ്പോള്‍ പ്രഥമ പരിഗണന നല്‍കേണ്ട ഒരു വിഷയമാണിത്‌.
girish thottathilഗിരീഷ്‌ തോട്ടത്തില്‍ (സിപിഐ)
പരപ്പനങ്ങാടിക്കാരുടെ എത്രയോ കാലമായുള്ള ആവിശ്യമാണിത്‌. മുനിസിപ്പാലിറ്റിയാക്കിയതില്‍ അതിയായ സന്തോഷമുണ്ട്‌. മുനിസപ്പാലിറ്റിയാകുന്നതോടെ കേന്ദ്രസര്‍ക്കാര്‍ ഫണ്ടുകള്‍ നേരിട്ട്‌ ലഭിക്കുന്നതോടെ കൂടതല്‍ അടിസ്ഥാനസൗകര്യവികസനത്തിന്‌ വഴിയൊരുങ്ങും. ദീര്‍ഘവീക്ഷണവും കാര്യപ്രാപ്‌തിയുമുള്ള ഭരണസമിതി നിലവില്‍ വന്നാല്‍ മാത്രമെ ഇത്തരം പദ്ധതികള്‍ കൊണ്ടുവരാനും നടപ്പിലാക്കാനും സാധിക്കു.

അഡ്വ. മുഹമ്മദ്‌ ഹനീഫ (ലയണ്‍സ്‌ ക്ലബ്ബ്‌)

haneefaപരപ്പനങ്ങാടിയുടെ വികസനത്തിന്‌ വലിയ കുതിപ്പുണ്ടാക്കുന്ന ഈ തീരുമാനത്തെ ലണ്‍സ്‌ പരപ്പനങ്ങാടി സോണ്‍ സ്വാഗതം ചെയ്യുന്നു. നിരവധി വികസന പദ്ധതികള്‍ ഈ തീരുമാനത്തിലൂടെ പരപ്പനങ്ങാടിയിലെത്തുമെന്ന്‌ നമുക്ക്‌ പ്രതീക്ഷിക്കാം.

സഫിയ ഹസ്സന്‍ (വീട്ടമ്മ)

മുന്‍സിപ്പാലിറ്റിയാകുന്നതില്‍ സന്തോഷിക്കുന്നു. നഗരവല്‍ക്കരണം നാടിന്റെ വികസനത്തിന്‌ സഹായിക്കും. അതോടൊപ്പം സ്‌ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്തണം. പൊതുഇടങ്ങളില്‍ സ്‌ത്രീകളുടെ പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാന്‍ യാതൊരു സൗകര്യങ്ങളും ഇല്ല എന്ന അവസ്ഥ മാറ്റണം.

ഷമീം ദരാമി (വര്‍ക്കിങ്ങ്‌ സക്രട്ടറി skssf പരപ്പനങ്ങാടി മേഖല)
നികുതി വര്‍ദ്ധനവിനെ കുറിച്ച്‌ ആശങ്കയുണ്ടെങ്ങിലും വികസന കുത്‌ിപ്പ്‌ തന്നെയാണ്‌ പ്രതീക്ഷിക്കുന്നത്‌ അവിടെ ഫണ്ടു മുക്കുന്നവര്‍ ഉണ്ടാകാതിരുന്നാല്‍ മതിയായിരുന്നു

നിങ്ങള്‍ക്കും പ്രതികരിക്കാം നിങ്ങളുടെ അഭിപ്രയങ്ങള്‍ ഞങ്ങള്‍ക്ക്‌ മെയില്‍ ചെയ്യു…. malabarinews@gmail.com

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!