കടലോരം കടുത്ത വറുതിയില്‍

parappanangadi beachപരപ്പനങ്ങാടി:മാസങ്ങളായി ജില്ലയിലെ കടലോരം കടുത്ത വറുതിയിലാണ്. ഇത്രയും നീണ്ട കാലം പട്ടിണിയും പരിവട്ടവുമായി കഴിഞ്ഞു കൂടേണ്ട അവസ്ഥ ഈഅടുത്തൊന്നും ഉണ്ടായിട്ടില്ലെന്നാണ്പഴമക്കാര് ‍ പറയുന്നത്. നന്നായി മത്സ്യംലഭിക്കുന്ന തണുപ്പ്കാലത്തുപോലും പച്ച തൊടാന്‍ കഴിയുന്നില്ലെന്നതാണ്‌ ഏറെപരിതാപകര൦. നാല്‍പതും അമ്പതും പേര്‍ ഒന്നിച്ചുകയറുന്ന വള്ളങ്ങളില്‍ പകലന്തിയോളം കരകാണാ കടലിനോടു മല്ലടിച്ചിട്ടും വെറും കയ്യോടെ കരക്കണയുന്ന ദയനീയസ്ഥിതി മാസങ്ങളായി തുടരുകയാണ്. മത്സ്യ ലഭ്യത നന്നേ കുറഞ്ഞു, വ്യാപകമായി കിട്ടിക്കൊണ്ടിരുന്ന മത്തിവരെ ജില്ലയുടെ തീരത്തുനിന്ന് കൂട്ടത്തോടെ പലായനം ചെയ്തിരിക്കുകയാണ്.

നൂറുകണക്കിന് മത്സ്യബന്ധനവള്ളങ്ങള്ണ്ടെങ്കിലു ം വല്ലപ്പോഴുമാണ് ഒന്നോ രണ്ടോ വള്ളങ്ങള്‍ക്ക്പേരിനുമാത്രംകു റഞ്ഞമീന്‍ലഭിക്കുന്നത്.  അദ്ധ്വാനവും ഭാരിച്ച ഇന്ധനചിലവും കടലില്‍ പാഴാവുകയാണ്. കടലാക്രമണവും ട്രോളിംഗ് നിരോധനവും കഴിഞ്ഞ നീണ്ട ഇടവേളയിലും കടലിന്‍റെ കനിവിനായി കാത്തിരിക്കുകയാണ്.

ഇതിനിടക്ക്‌ക്ടല്‍മാക്രികളും ഡോള്‍ഫിനുകളുടെയും ആക്രമണത്തിലും കടല്‍പാറയില്‍കുരുങ്ങിയും ലക്ഷങ്ങളുടെ വലകള്‍തകരുകയും കടലാക്രമണത്തില്‍ വീടുകളും ചാപ്പകളും നഷ്ട്ടപെടുകയും ചെയ്തതിനാല്‍ കനത്ത നാശനഷ്ട്ങ്ങളാണ്സഹിക്കേണ്ടിവന്നത്‌. ഉള്ളതെല്ലാം പെറുക്കി വിറ്റും പണയപ്പെടുത്തിയുമാണ് ബാങ്കുകളില്‍നിന്നും സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളില്‍നിന്നും ജീവനോപാധികള്‍ സംഘടിപ്പിച്ചത്. ഇവയുടെ തിരിച്ചടവ് തെറ്റിയതിനാല്‍ ബാങ്കുകള്‍ നടപടികളാരംഭിച്ചിരിക്കുകയാണ്.  മത്സ്യ തൊഴിലാളികളുടെ വായ്പകള്‍ക്ക്സര്‍ക്കാര്‍ പ്രഖ്യാപിച്ച മോറട്ടോറിയത്തിന്‍റെ കാലാവധി നീട്ടിനല്കിയതിനാലാണ്  ജപ്തിനടപടികളില്‍നിന്ന്  രക്ഷകിട്ടിയത്. ഇതോടെ മത്സ്യബന്ധന മേഖലയെ ആശ്രയിച്ചു കഴിയുന്ന തീരത്തെ ഐസ് ഫാക്ടറികള്‍,മറ്റുവ്യാപാരസ്ഥാപനങ്ങളും അടഞ്ഞു കിടക്കുകയാണ്. ചുമട്ടുതൊഴിലാളി കള്‍,ചരക്കുവാഹന തൊഴിലാളികളുംമീന്‍ ചാപ്പകളിലെ തൊഴിലാളികളും ദുരിതം പെരുകയാണ് .