പരപ്പനങ്ങാടിയില്‍ വീണ്ടും കടലാക്രമണം ഒരു ചാപ്പകൂടി കടലെടുത്തു

Story dated:Sunday June 7th, 2015,11 33:am
sameeksha

parappanangadi beachപരപ്പനങ്ങാടി: വേലിയേറ്റം ശക്തമായതിനെ തുടര്‍ന്ന്‌ ചാപ്പപ്പടിയില്‍ ഇന്നലെ വീണ്ടും കടലാക്രമണമമുണ്ടായി. കടല്‍ക്ഷോഭത്തില്‍ വന്‍നാശനഷ്ടങ്ങളാണ്‌ ഉണ്ടാത്‌. ഒരു ചാപ്പകൂടി ഇന്നലെ തിരമാലകള്‍ തല്ലിതകര്‍ത്തു. അങ്ങമന്‍ കുഞ്ഞിമോന്റെ മീന്‍ചാപ്പയാണ്‌ കടലാക്രമണത്തില്‍ തകര്‍ന്നത്‌. ഇവിടെ നിരവധി ചാപ്പകള്‍ തകര്‍ച്ചാഭീഷണിയിലാണ്‌.

നൂറ്‌ മീറ്ററിലേറെ കര കടല്‍കവര്‍ന്നിട്ടുണ്ട്‌. രണ്ടാഴ്‌ച്ച മുമ്പുണ്ടായ കടലാക്രമണത്തില്‍ ഒമ്പത്‌ മീന്‍ചാപ്പകള്‍ തകരുകയും ചാപ്പപ്പടി ഖബര്‍സ്ഥാനില്‍ കടല്‍കയറി ഖബറുകള്‍ ഒലിച്ചുപോവുകയും ചെയ്‌തിരുന്നു. ഈ ഭാഗത്ത്‌ യുദ്ധകാലാടിസ്ഥാനത്തില്‍ താല്‍ക്കാലിക കടല്‍ഭിത്തി നിര്‍മ്മിക്കുകയും ചെയ്‌തിരുന്നു.

110 മീറ്റര്‍ ഭാഗത്താണ്‌ കടല്‍ഭിത്തി നിര്‍മ്മിച്ചത്‌. ഇനിയും നൂറ്‌ മീറ്ററെങ്കിലും വടക്ക്‌ ഭാഗത്തേക്ക്‌ ഭിത്തിനിര്‍മിക്കേണ്ടതുണ്ട്‌. ഭിത്തിനിര്‍മ്മാണം പൂര്‍ത്തിയായ ഭാഗങ്ങള്‍ സുരക്ഷിതമാണ്‌. ഭിത്തി നിര്‍മ്മിക്കാന്‍ നിരത്തിയ കല്ലുകളും കടലില്‍ ആണ്ടുപോയിരിക്കുകയാണ്‌. കരഭാഗത്ത്‌ മാത്രമാണ്‌ ഇവിടെ കടല്‍ക്ഷോഭം ഉണ്ടായിരിക്കുന്നത്‌.