തീരത്ത് രാവുണർന്നു; പരപ്പനങ്ങാടിയില്‍ ഞായറാഴ്ച ആഹ്ളാദ ചാകര

parappanangadiപരപ്പനങ്ങാടി: വറുതി യുടെ പിടിയിൽ ദിവസങ്ങളായി പട്ടിണി രുചിച്ച തീരത്തിന് ഞായറാഴ്ച രാത്രി ആഹ്ലാദത്തിന്റെ കടലിരമ്പം തീർത്തു. അയല ചാകരയുടെ വരവാണ് ഞായറാഴ്ച രാത്രി യെ ഉണർത്തി നിറുത്തിയത്. മാസങ്ങളോമായി മത്സ്യം ലഭിക്കാതെ കടുത്ത പ്രതിസന്ധി നേരിട്ട കടലോരത്ത് ചെറിയ പെരുന്നാൾ ആഘോഷിക്കാനെന്നോണം ചില വ ള്ളങ്ങൾക്ക് ദിവസങ്ങൾക്ക്മുന്‍പ്‌ മെത്തലും ചെമ്മീനും ലഭിച്ചതാശ്വസമായെങ്കിലും വീണ്ടും വറുതിയുടെ കോളിൽ കടലിന്റെ മക്കൾ അനിശ്ചിതത്വം നേരിടുകയായിരുന്നു.

ശനിയാഴ്ച്ച കടലോര വാസികളെ സമാശ്വാസിപ്പിക്കാനെത്തിയ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ മഹല്ല് നേതാക്കളുടെയും നാട്ടു കാരണവന്മാരുടെയും സാനിധ്യ ത്തിൽ കനിവ് നിറഞ്ഞ കടലിന് വേണ്ടി ദൈവത്തിലേക്ക് കൈകളുയർത്തി പൊതു പ്രാർത്ഥന നടത്തിയിരുന്നു’ ചുരുക്കം ചില മത്സ്യ ബന്ധനയാനങ്ങൾക്കാണ് അയല ചാകര വല നിറച്ച് കൊടുത്തതെങ്കിലും തീരത്തിന്റെ സന്തോഷം പറഞാൽ തീരത്ത താണ് .