ഓടക്കുഴല്‍ അവാര്‍ഡ് ജേതാവ് കോദണ്ഡ രാമന്‍ നിര്യാതനായി

പരപ്പനങ്ങാടി:  റെയില്‍വെ സ്റ്റേഷനു സമീപത്തെ ശ്രീ വൈഷ്ണവിയിലെ ബാലകവി എം.കെ.രാമന്‍ എന്ന കോദണ്ഡ രാമന്‍(91)നിര്യാതനായി. സംസ്ക്കാരം ഇന്ന് (വെള്ളി)കോഴിക്കോട് പുതിയപാലം ബ്രാഹ്മണസമൂഹം ശ്മശാനത്തില്‍ എട്ടരക്ക് നടക്കും . തമിഴ് താളിയോല ഗ്രന്ഥങ്ങളുടെ പഠനവും തര്‍ജ്ജമയും നടത്തിയാണ് പ്രശസ്തിയിലെക്കുയര്‍ന്നത്‌. ഇദ്ധേഹത്തിന്റെതായി മുപ്പത്തിരണ്ടോളം പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.സ് ഗുരുവായൂര്‍ ടെവസത്തിന്റെ ആദരം ലഭിച്ചിട്ടുണ്ട്.തമിഴ്നാട്ടിലെ പ്രമുഖ കവി മതുരാന്തകത്ത് മുത്തുസ്വാമി അയ്യരുടെയും പാര്‍വതി അമ്മയുടെയും മകനായി1926 ഒക്ടോബര്‍ 28 നാണ് ജനനം.അച്ഛന്റെയും മറ്റു തമിഴ്,സംസ്കൃത പണ്ഡിതന്‍ മാരുടെയും കീഴിലായിരുന്നു  പഠനവും ഗവേഷണവും  നടത്തിയത്.1958ല്‍ ബുദല്ലൂര്‍ പഞ്ചായത്ത് അംഗവും വിദ്യാഭ്യാസ ചെയര്‍മാനുമായിരുന്നു.അമ്മയുടെ സ്മരണക്കായി പ്രൈമറിസ്കൂളും,അച്ഛന്റെ സ്മാരകമായി ആയിരത്തി ഇരുന്നൂറ്ച.അടിയില്‍ കവിമണി ഹാളും നിര്‍മ്മിച്ചു നല്‍കി.

ഭാര്യ:ലളിത.മക്കള്‍:ഭാസ്ക്കരന്‍ (കെ.എന്‍.എസ്.കമ്പനി കോഴിക്കോട്),ചിത്ര, ,വസന്ത,വിജയ,ഗിരിജ.മരുമക്കള്‍. ജ്യോതി(എല്‍.ഐ.സി.തിരൂര്‍)ഗോപാ ലകൃഷ്ണന്‍,ജയരാമന്‍,പരേതരായ ജയരാജ്,മണി.