പരപ്പനങ്ങാടിയില്‍ ഓട്ടോ ട്രിപ്പ്‌ വിളിച്ച്‌ അരലക്ഷവും മൊബൈല്‍ ഫോണുകളും കവര്‍ന്നു

Untitled-1 copy പരപ്പനങ്ങാടി : ഓട്ടോ ട്രിപ്പ് വിളിച്ചു ഡ്രൈവറില്‍ നിന്ന് 50000 രൂപയും മൂന്ന് മൊബൈല്‍ ഫോണുകളും കൊള്ളയടിച്ചതായിപരാതി. ഇന്നലെ ഉച്ചയോടെയാണ് സംഭവം പരപ്പനങ്ങടിയിലെ ഓട്ടോസ്റ്റാണ്ടിലെ ഡ്രൈവറായ മുഹമ്മദ്‌ ശാഫിയുടെ പണവും മൊബൈല്‍ഫോണുകളും കവര്‍ന്നത്. ശാഫിയുടെ സ്നേഹിതന്റെ പിതാവിന് ഡയാലിസിസ് ചെയ്യാന്‍ കൊടുക്കാനുള്ളതായിരുന്നു പണം .25000 രൂപ വീട്ടില്‍ നിന്നും 25000രൂപ പരപ്പനങ്ങാടി ബാങ്കില്‍ നിന്ന് പിന്‍വലിച്ചതുമായിരുന്നു .ബാങ്കില്‍ നിന്ന് പണവുമായിറങ്ങിയ ശാഫി വണ്ടി മുന്നോട്ടെടുത്ത ഉടനെ രണ്ട് പേര്‍ വന്നു കൈ കാണിച്ച് നിര്‍ത്തുകയും വണ്ടിയില്‍ കയറി ഓലപ്പീടികയിലേക്ക് വിടാന്‍ ആവശ്യപ്പെടുകയും ചെയ്തു യാത്രയില്‍ എന്‍ സി സി റോഡിനടുത്തുള്ള പെട്രോള്‍ പമ്പില്‍ കയറി ഒരു ബോട്ടലില്‍ 50 രൂപയ്ക്കു പെട്രോള്‍ വാങ്ങുകയും വണ്ടി പുത്തന്‍പീടികയിലെത്തിയപ്പോള്‍ മറ്റൊരാളെ കയറ്റുകയും വണ്ടിയിലുണ്ടായിരുന്ന ഒരാളെ ഇറക്കുകയും ചെയ്തു .ഓലപ്പീടിക റെയില്‍വേ ഗെയിറ്റ് കടന്നപ്പോള്‍ ഒരു മൊബൈല്‍ കടയില്‍ കയറി റീചാര്‍ജ് കൂപ്പന്‍ വാങ്ങുകയും മറ്റൊരു വഴിയിലേക്ക് ഓട്ടോ വിടാന്‍ ആവശ്യപ്പെടുകയും ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോള്‍ വണ്ടി നിര്‍ത്താന്‍ പറയുകയും ഒരാള്‍പുറത്തിറങ്ങി എന്നാല്‍ ഓട്ടോയില്‍ ഇരുന്ന ആള്‍ ചങ്ങല കൊണ്ട് കഴുത്തില്‍ മുറുക്കുകയും കത്തി കാണിച്ചു ഭീഷണിപീടുത്തി. അപ്പോഴേക്കും പുറത്തിറങ്ങിയ ആള്‍ ഷാഫിയുടെ മുഖം ഒരു ഭാഗത്തേക്ക് തിരിക്കുകയും വണ്ടിയുടെ ചാവി ഊരിഎടുത്ത് ടാഷ് ബോര്‍ഡ് തുറന്നു പണവും മൂന്ന് മൊബൈല്‍ ഫോണുകളും എടുക്കുകയുംചെയ്തു . ആ സമയത്ത് പുത്തന്‍പീടികയില്‍ ഇറങ്ങിയ ആള്‍ ബൈക്കില്‍ എത്തുകയും മൂന്ന് പേരും കൂടി രക്ഷപ്പെടുകയായിരുന്നു .വണ്ടിയുടെ ചാവിയും എടുത്താണ് രക്ഷപ്പെട്ടത്എന്നാണ്പോലീസില്‍ നല്‍കിയ പരാതി. .ഉടനെ നാട്ടുകാരെ വിവരം അറിയിക്കുകയും താനൂര്‍ പൊലീസിലാണ് പരാതി കൊടുത്തത്. പരപ്പനങ്ങാടി പൊലീസിലും പരാതി നല്‍കിയിട്ടുണ്ട്.