ഓട്ടോ മറിഞ്ഞ്‌ ഡ്രൈവര്‍ക്ക്‌ ഗുരുതരപരിക്ക്‌

പരപ്പനങ്ങാടി: ഓട്ടോറിക്ഷയ്‌ക്ക്‌ കുറുകെ നായ ചാടിയതിനെ തുടര്‍ന്ന്‌ ഓട്ടോ മറിഞ്ഞ്‌ ഡ്രൈവര്‍ക്ക്‌ ഗുരുതരമായി പരിക്കേറ്റു. ചെറമംഗലം സ്വദേശി ചെറാഞ്ചേരി റഷീദ്‌(32) നാണ്‌ സാരമായി പരിക്കേറ്റത്‌. ഇയാളെ കോഴിക്കോട്‌ മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌. ഇന്നലെ രാത്രി ഏഴര മണിയോടെയാണ്‌ ചെട്ടിപ്പടി മൊടുവിങ്ങലില്‍ വെച്ച്‌ അപകടം സംഭവിച്ചത്‌.