പരപ്പനങ്ങാടിയില്‍ എടിഎം കൗണ്ടറില്‍ അവശനിലയില്‍ കണ്ടെത്തിയ ആളെ ആശുപത്രിയിലേക്ക് മാറ്റി

drinking-liquarപരപ്പനങ്ങാടി :അര്‍ദ്ധനഗ്നനായി പരപ്പനങ്ങാടി സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എടിഎം കൗണ്ടറില്‍ അവശനിലയില്‍ കണ്ടത്തിയെ ആളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എഴുപത് വയസ്സ്ു പ്രായമുള്ള കണ്ണൂര്‍ സ്വദേശി അഗസ്‌ററിനെയാണ് സംശയകരാമായ സാഹചര്യത്തില്‍ എടിഎം കൗണ്ടറില്‍ കണ്ടെത്തിയത്്. തീരെ അവശനായ ഇയാള്‍ക്ക് ചികത്സയിലാണ്.

ഇന്ന് വൈകീട്ടാണ് അഞ്ചപ്പുരയിലെ എടിഎം കൗണ്ടറില്‍ ഒരാള്‍ മദ്യപിച്ച് അവശനിലയില്‍ കിടക്കുന്നുണ്ടെന്ന വിവരം ചില നാട്ടുകാര്‍ പോലീസിലറിയിച്ചത്. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തിയ പോലീസും കരുതിയത് അഗസ്റ്റില്‍ മദ്യപിച്ച് അവശനിലയിലായതാണെന്നാണ്. പിന്നീട് സ്റ്റേഷനിലെത്തി നടത്തിയ ചോദ്യം ചെയ്യലിലാണ് കഠിനമായ ചൂടുമൂലം ക്ഷീണിതനായതിനെ തുടര്‍ന്ന് തണുപ്പിനായി എടിഎം കൗണ്ടറില്‍ കയറിയതാണെന്നും പിന്നീട് അവശത മൂലം എഴുനേല്‍ക്കാനായില്ലെന്നും അഗസ്‌ററിന്‍ പറഞ്ഞത്.

കഴിഞ്ഞ ദിവസം വള്ളിക്കുന്ന് എടിഎം കൗണ്ടറില്‍ മോഷണശ്രമം നടന്നതിനാല്‍് നാട്ടുകര്‍ ഉടനെ തന്നെ പോലീസില്‍ വിവരമറിയിച്ചതാകാം