പരപ്പനങ്ങാടിയില്‍ സൈന്യമെത്തി: ന്യൂകട്ട് പാലത്തില്‍ വെള്ളം ഒഴുകുന്നതിന് തടസ്സമായ മരം മുറിച്ചുനീക്കി

പരപ്പനങ്ങാടി:  പാലത്തിങ്ങല്‍ കീരനെല്ലൂര്‍ ന്യൂകട്ട് പാലത്തില്‍ മലവെള്ളിത്തില്‍ ഒഴുകിവന്ന മരം തടഞ്ഞ് നിന്നത് ഇന്ത്യന്‍ നേവിയും സൈനികര്‍ മുറിച്ചുമാറ്റി. വെള്ളം ഒഴുകിപോകുന്നതിന് തടസ്സമായി പാലത്തില്‍ മരം തടഞ്ഞുനില്‍ക്കുകയായിരുന്നു. മരം നിന്നതോടെ ചണ്ടിയും ഇല്ലിക്കൂട്ടങ്ങളും മാലിന്യങ്ങളും അടിഞ്ഞ് കൂടുകയായിരുന്നു. ഇതോടെ വെള്ളം അറബിക്കടലിലേക്ക് ഒഴുകിപോകുന്ന ഒഴുക്കിന് കാര്യമായ കുറവ് വന്നു.

നാട്ടുകാർ ജില്ലാ കളക്ടറെ വിവരം അറിയിച്ചതോടെയാണ് സൈന്യത്തെ അയച്ചു മരം മുറിച്ചു മാറ്റിയത് .ഈ തടസ്സം കാരണം വെള്ളം പാലത്തിങ്കലും പുത്തരിക്കൽ ഭാഗത്തും പരന്നൊഴുകയായിരുന്നു .ഇന്ത്യൻ ആർമി എഞ്ചിനീയറിംഗ് വിഭാഗത്തിലേതടക്കം മുപ്പതു അംഗ ടീം മേജർ ശേഖറിന്റെ നേതൃത്വത്തിൽ ആണ് പാലത്തിന്റെ കൈവരിയിൽ കുടുങ്ങി കിടക്കുന്ന  മരങ്ങൾ മുറിച്ചു നീക്കിയത് .ഇതോടെ കെട്ടിനിന്നിരുന്ന വെള്ളം ഒഴുകിപോവുകയായിരുന്നു .

ആര്‍മിയോടൊപ്പം ചാലിയത്തുനിന്നുള്ള ഖലാസിമാരുമുണ്ടായിരുനനു. ഇവരുടെ പ്രവര്‍ത്തനം സൈന്യത്തിന് ഏറെ സഹായകരമായി