പരപ്പനങ്ങാടി ആലുങ്ങല്‍ കടപ്പുറത്ത് കടല്‍ഭിത്തി നിര്‍മ്മിക്കാന്‍ 2 കോടി

പരപ്പനങ്ങാടി :കടല്‍ ക്ഷോഭത്തില്‍ നിരവധി വീടുകള്‍ തകരുകയും മീറ്ററുകണക്കിന് സ്ഥലം കടലെടുത്തു പോകുകയും ചെയ്ത പരപ്പനങ്ങാടി ആലുങ്ങല്‍ കടപ്പുറത്ത് കടല്‍ ഭിത്തി നിര്‍മ്മിക്കാന്‍ മന്ത്രിസഭ രണ്ട് കോടി രൂപ അനുവദിച്ചു.

370 മീറ്റര്‍ നീളത്തിലാണ് കടല്‍ഭിത്തി കെട്ടാനുള്ളത്. നേരത്തെ 1,7 കോടിരുപ അനുവദിച്ചിരുുവെങ്ങിലും ടെന്‍ഡര്‍ എടുക്കാന്‍ ആളില്ലാത്തതുകാരണണംപദ്ധതി നടപ്പിലായിരുില്ല.തുടര്‍മ്മാണ് തുക പുതുക്കി അനുവദിച്ചിരിക്കുന്നത്.
കഴിഞ്ഞ മഴക്കാലത്ത് കടുത്ത കടല്‍ ക്ഷോഭത്തില്‍ മൂന്ന് വീടകള്‍ പുര്‍ണ്ണമായും തകരുകയും ഒട്ടേറെ വീടുകള്‍ ഭാഗികമായി നശിക്കുകയും ചെയ്തിരുന്നു.

വര്‍ഷങ്ങളായി മത്സ്യതൊഴിലാളികളായ തദ്ദേശവാസികള്‍ ഈവിഷയം ഉയര്‍ത്തിപിടിച്ച് പ്രക്ഷാേഭത്തിന്റെ പാതയിലാണ്. നിരവധി സമരങ്ങളാണ് ഈ ആവിശ്യം ഉന്നയിച്ച് പരപ്പനങ്ങാടിയില്‍ നടന്നത്.