ആള്‍കേരള ഫോട്ടോഗ്രാഫേഴ്‌സ് അസേസിയേഷന്‍ ഐഡികാര്‍ വിതരണം നടത്തി

പരപ്പനങ്ങാടി:ആള്‍കേരള ഫോട്ടോഗ്രാഫേഴ്‌സ് അസേസിയേഷന്‍ ഐഡികാര്‍ വിതരണം നടത്തി. .മുന്‍സിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ ജമീല ടീച്ചര്‍ സംസ്ഥാനകമ്മിറ്റി എക്‌സിക്യുട്ടീവ് അംഗം പ്രമോദ്.സി ക്ക് ഐഡികാര്‍ഡ് നല്‍കി ഉദ്ഘാടനം നിര്‍വഹിച്ചു. എകെപിഎ യൂണിറ്റ് സെക്രട്ടറി ബാബുനയന സ്വാഗതം പറഞ്ഞ ചടങ്ങില്‍ യൂണിറ്റ് പ്രസിഡന്റ് സാദിഖ് സത്യ അദ്ധ്യക്ഷനായി. പൊതുസമ്മേളനം എകെപിഎ തിരൂര്‍ മേഖല പ്രസിഡന്റ് സുകുമാരന്‍ പച്ചാട്ടിരി ഉദ്ഘാടനം ചെയ്തു. മസൂദ് മംഗലം, സജിത്ത് ഷൈന്‍, പ്രമോദ് സി, നബീല്‍ പരപ്പനങ്ങാടി, രജീഷ് തുടങ്ങിയവര്‍ സംസാരിച്ചു.

തുടര്‍ന്ന് ഷൈന്‍ അജന്ത ഫോട്ടോഗ്രാഫിയെ കുറിച്ച് അംഗങ്ങള്‍ക്ക് ക്ലാസെടുത്തു.