പരപ്പനങ്ങാടിയില്‍ ട്രെയിനില്‍ നിന്ന്‌ വീണ്‌ യുവാവിന്‌ ഗുരുതരപരിക്ക്‌

പരപ്പനങ്ങാടി: പരപ്പനങ്ങാടിയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന്‌ വീണ്‌ യുവാവിന്‌ ഗുരുതര പരിക്ക്‌. >പരപ്പനങ്ങാടി ചെട്ടിപ്പടി കോയംകുളം സ്വദേശി തട്ടാന്‍കണ്ടി ശിവദാസന്റെ മകന്‍ അഭിലാഷിനാണ്‌ പരിക്കേറ്റത്‌. ഇന്ന്‌ വൈകീട്ട്‌ ഏഴുമണിയോടെയാണ്‌ സംഭവം . കണ്ണൂരില്‍ നിന്നും ഷൊര്‍ണ്ണൂരിലേക്ക്‌ പോവുകയായിരുന്ന പാസഞ്ചര്‍ ട്രെയിനില്‍ നിന്നാണ്‌ യുവാവ്‌ വീണത്‌ തീവണ്ടിയിലെ മൂന്നാമത്തെ ബോഗിയില്‍ വാതിലിനടുത്തു നില്‍ക്കമ്പോഴാണ്‌ അപകടമുണ്ടായതെന്നാണ്‌ പ്രാഥമികവിവരം

വള്ളിക്കുന്നിനും പരപ്പനങ്ങാടിക്കുമിടയില്‍  ചെട്ടിപ്പടി ചേറൂര്‍ ക്ഷേത്രത്തിന്‌ സമീപമാണ്‌ അപകടം നടന്നത്‌.

.അപകടം നടന്നയുടന്‍ തന്നെ യാത്രക്കാര്‍ അപായച്ചങ്ങല വലിച്ച്‌ ട്രെയിന്‍ നിര്‍ത്തുകയായിരുന്നു. തുടര്‍ന്ന്‌ നടന്ന തിരച്ചിലില്‍ റെയിലിനരികില്‍ നിന്ന്‌ കാലിന്‌ പരിക്കേറ്റ യുവാവിനെ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന്‌ യാത്രക്കാര്‍ ഇയാളെ ആശുപത്രിയിലേക്ക്‌ കൊണ്ടുപോയിരിക്കുകയാണ്‌

വള്ളിക്കുന്നിനും പരപ്പനങ്ങാടിക്കുമിടയില്‍  ചെട്ടിപ്പടി ചേറൂര്‍ ക്ഷേത്രത്തിന്‌ സമീപമാണ്‌ അപകടം നടന്നത്‌.