പരപ്പനങ്ങാടിയില്‍ മതിലിടിഞ്ഞ് യുവതിക്ക് പരിക്ക്‌

Untitled-1 copyപരപ്പനങ്ങാടി: വീടിനോട് ചേർന്നുള്ള മതിൽ ഇടിഞ്ഞ് വീണ് യുവതിക്ക് പരിക്ക്. പരപ്പനങ്ങാടി എൻ.സി.സി റോഡിൽ കുറ്റിക്കാട്ടിൽ റഹീമിന്റെ ഭാര്യ മുബീന(24)ക്കാണ് പരിക്കേറ്റത്. ബുധനാഴ്ച ഉച്ചക്കാണ് സംഭവം. വസ്ത്രം അലക്കുന്നതിനിടെ തൊട്ടടുത്തുള്ള മതിൽ ഇടിഞ്ഞ് വീഴുകയായിരുന്നു. നിലവിളച്ച യുവതിയെ സമീപവാസികൾ ചേർന്ന് പരപ്പനങ്ങാടിയിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. യുവതിക്ക് കൈക്ക് സാരമായിപരിക്കേറ്റു. ഏകദേശം 15 മീറ്റർ നീളത്തിൽ മതിലിനൊപ്പം കോൺക്രീറ്റ് തൂണും ഇടിഞ്ഞ് വീണിട്ടുണ്ട്.