പരപ്പനങ്ങാടിയില്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് ദര്‍സ് വിദ്യാര്‍ത്ഥി മരിച്ചു

accident parappanangadiപരപ്പനങ്ങാടി: പരപ്പനങ്ങാടി താനൂര്‍ റോഡില്‍ ബിഇഎം ഹൈസ്‌കൂളിന്  സമീപം രണ്ട് ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. തൃശൂര്‍ ചാവക്കാട്‌ വരവൂര്‍ സ്വദേശിയും ചിറമംഗലം ജുമാമസ്ജിദിലെ ദറസ് വിദ്യാര്‍ത്ഥിയുമായി  ഉവെയ്‌സ്(20) ണ് മരിച്ചത്‌. ഇയാളെ കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്ങിലും ജീവന്‍ രക്ഷിക്കാനായില്ല

ഇന്ന് രാവിലെ 11.30 മണിയോടെയാണ് അപകടമുണ്ടായത്. ഉവെയ്‌സ് സഞ്ചരിച്ചിരുന്ന ബൈക്ക്.ഒരു ബസ്സിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ എതിരെ വന്ന സ്‌കൂട്ടറിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘതത്തില്‍ റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. വീഴ്ചയില്‍ വാരിയെല്ലിനും ശ്വാസകോശത്തിനും തലയ്ക്കും പരിക്കേറ്റിരുന്നു

.അപകടം നടന്നയുടനെ തൊട്ടടുത്തുണ്ടായിരുന്ന ട്രോമാകെയറിന്റെ ആംബുലന്‍സില്‍ ഇയാളെ എ കെ ജി ആശുപത്രിയില്‍ എത്തിക്കുകയും പിന്നീട് മെഡിക്കല്‍കോളേജിലേക്ക് മാറ്റുകയുമായിരുന്നു. സ്‌കൂട്ടറിലെ യാത്രക്കാര്‍ക്കും നിസാര പരിക്കുണ്ട്.  പിതാവ് സിദ്ധീഖ്