വാഹനാപകടത്തില്‍ പരിക്കേറ്റ കോണ്‍ഗ്രസ്‌ നേതാവ്‌ മരിച്ചു.

Untitled-1 copyപരപ്പനങ്ങാടി: പരപ്പനങ്ങാടി മുന്‍ കോണ്‍ഗ്രസ്‌ മണ്ഡലം സെക്രട്ടറി കൊങ്ങന്റെ പുരയ്‌ക്കല്‍ കുഞ്ഞുമോന്‍(58) നിര്യാതനായി. ഇന്നലെ വൈകീട്ട്‌ ആറുമണിക്ക്‌ വള്ളിക്കുന്ന്‌ കടലുണ്ടി റോഡില്‍ വെച്ചാണ്‌ അപകടം സംഭവിച്ചത്‌. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കിന്‌ പിറകില്‍ മറ്റൊരു ബൈക്ക്‌ വന്നിടിച്ചാണ്‌ അപകടം ഉണ്ടായത്‌. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ കുഞ്ഞമോനെ കോഴിക്കോട്‌ മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്നു പുലര്‍ച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. ഭാര്യ: സഫിയ. മക്കള്‍: മുഹമ്മദ്‌ ഷാഫി, മന്‍സിഫ്‌,റജീന,നബീല,നെയ്‌ഫ്‌.

ഖബറടക്കം ഇന്നു വൈകീട്ട്‌ നാലുമണിക്ക്‌ ഷെയ്‌ക്കിന്റെ പുരയ്‌ക്കല്‍ പള്ളിയില്‍.