പരപ്പനങ്ങാടിയില്‍ ട്രക്കറും ടിപ്പറും കൂട്ടിയിടിച്ച് 9 പേര്‍ക്ക് പരിക്ക്;പലരുടെയും നിലഗുരുതരം

parappananagdi accident 2 copyപരപ്പനങ്ങാടി : പരപ്പനങ്ങാടി അയ്യപ്പന്‍കാവില്‍ ട്രക്കറും ടിപ്പറും കൂട്ടിയിടിച്ച് 9 പേര്‍ക്ക് പരിക്ക്. പലരുടെയും നിലഗുരുതരം . കടലുണ്ടി നഗരത്തില്‍ നിന്നും പരപ്പനങ്ങാടിയിലേക്ക് വരികയായിരുന്ന ട്രക്കറിനെ കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന പുനത്തില്‍ എന്ന ടിപ്പര്‍ ഇടിക്കുകയായിരുന്നു. രാവിലെ 10.30 ഓടെയാണ് അപകടം ഉണ്ടായത്.

സാരമായി പരിക്കേറ്റ 8 പേരെ കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. പരിക്കേറ്റവരിലിധികവും അരിയല്ലൂര്‍ വള്ളിക്കുന്ന് സ്വദേശികളാണ്. അപകടത്തില്‍ പരിക്കേറ്റ് മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചവര്‍; അരിയല്ലൂര്‍ സ്വദേശികളായ ,പുല്ലാണിക്കാട്ടില്‍ ചന്ദ്രമതി(67),പള്ളിയാളി കുഞ്ഞീതു(70), കൂമപ്പള്ളി ജയചന്ദ്രന്‍(70), പുല്ലാളിക്കാട്ടില്‍ കൃഷ്ണന്‍(76) ആനങ്ങാടി സ്വദേശി കളായ കൊടക്കാട്ട്കാട്ടില്‍ നജുമതുന്നീസ(7),അഫ്‌സത്ത്(25),പരപ്പനങ്ങാടി സ്വദേശികളായ നെടുകയില്‍ ഹാരിസിന്റെ ഭാര്യ സോഫിയ(37), ട്രക്കര്‍ഡ്രൈവര്‍ റഫീഖ്(24) എന്നിവരാണ്. വള്ളിക്കുന്ന് സ്വദേശി ഷീബയെ എകെജി ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.

 

parappananagdi accident 1 copy

ടിപ്പറിന്റെ അമിത വേഗതയാണ് അപകടത്തിന് കാരണമായതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

അപകടമുണ്ടായ ഉടനെ ഓടിക്കൂടിയ നാട്ടുകാരാണ്് രക്ഷപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയിത്. ഇടിയുടെ ആഘാതത്തില്‍ വാഹനത്തിനുള്ളില്‍ കുരുങ്ങിപ്പോയ ട്രക്കര്‍ ഡ്രൈവര്‍ റഫീഖിനെ വാഹനം പിറകോട്ട് ഉന്തിമാറ്റി സീറ്റില്‍ നിന്ന് വലിച്ചെടുക്കുകയാണ്. ഇയാളുടെ തുടയെല്ല് പൊട്ടിയിട്ടുണ്ട്.

 

ഫോട്ടോ:നിയാസ്