പരപ്പനങ്ങാടിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച്‌ ദമ്പതികള്‍ക്ക്‌ ഗുരുതര പരിക്ക്‌

Untitled-1 copyപരപ്പനങ്ങാടി: മിനിലോറിയും കാറും കൂട്ടിയിടിച്ച്‌ കാര്‍ യാത്രക്കാരായ ദമ്പതികള്‍ക്ക്‌ ഗുരുതരമായി പരിക്കേറ്റു. കോഴിക്കോട്‌ കൊട്ടാരം റോഡില്‍ വിനോദ്‌(53), ഭാര്യ: ശാലിനി(45) എന്നിവര്‍ക്കാണ്‌ ഗുരുതമായി പരിക്കേറ്റത്‌. പരിക്കേറ്റ ഇവരെ ആദ്യം പരപ്പനങ്ങാടി എകെജി സഹകരണ ആശുപത്രിയിലേക്കും അവിടെനിന്ന്‌ കോഴിക്കോട്‌ മെഡിക്കല്‍ കോളേജ്‌ ആശുപത്രിയിലേക്കും കൊണ്ടു പോയി.

വൈകീട്ട്‌ നാലുമണിയോടെ അയ്യപ്പന്‍കാവിന്‌ സമീപമാണ്‌ അപകടം സംഭവിച്ചത്‌. കോഴിക്കോട്‌ നിന്ന്‌ പൊന്നാനി ഭാഗത്തേക്ക്‌ വരികയായിരുന്ന ലോറിയും തിരൂര്‍ ഭാഗത്തുനിന്നും കോഴിക്കോട്ടേക്ക്‌ പോവുകയായിരുന്ന കാറും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. ഇതെസമയം പിറകില്‍ വന്ന മറ്റൊരുകാറും മുന്നിലുണ്ടായിരുന്ന കാറില്‍ ഇടിച്ചു.