കാറും ബസ്സും കൂട്ടിയിടിച്ച്‌ പരപ്പനങ്ങാടി സ്വദേശികള്‍ക്ക്‌ പരിക്ക്‌

parappanangadi accidentപരപ്പനങ്ങാടി: കാറും ബസും കൂട്ടിയിടിച്ച്‌ രണ്ട്‌ പേര്‍ക്ക്‌ പരിക്കേറ്റു. കാര്‍ യാത്രക്കാരായ പരപ്പനങ്ങാടെ നെടു സ്വദേശികളായ കൃഷ്‌ണശ്രീ വീട്ടില്‍ ചന്ദ്രന്‍(60), മകന്‍ വീനീഷ്‌(22) എന്നിവര്‍ക്കാണ്‌ പരിക്കേറ്റത്‌. പരിക്കേറ്റ ഇവരെ കോഴിക്കോട്‌ മെഡിക്കല്‍ കോളേജ്‌ ആശുപത്രിയിലേക്കും തുടര്‍ന്ന്‌ സ്വകാര്യാശുപത്രിയിലേക്കും മാറ്റിയിരിക്കുകയാണ്‌. ഇന്ന്‌ വൈകീട്ട്‌ മൂന്ന്‌ മണിയോടെ കൂട്ടൂമൂച്ചി ആലിന്‍ചുവടില്‍ വെച്ചാണ്‌ അപകടം സംഭവിച്ചത്‌. കോഴിക്കോട്‌ നിന്ന്‌ പരപ്പനങ്ങാടിയലേക്ക്‌ വരികയായിരുന്ന ഇവര്‍ സഞ്ചരിച്ചിരുന്ന വാഗണര്‍ കാറില്‍ തിരൂരില്‍ നിന്ന്‌ കോഴിക്കോട്ടേക്ക്‌ പോവുകയായിരുന്ന ബ്രഹ്മപുത്ര ബസ്‌ വന്നിടിക്കുകയായിരുന്നു.