പരപ്പനങ്ങാടിയില്‍ ഓട്ടോയും സ്‌കൂട്ടറും കൂട്ടിയിടിച്ചു ഒരാൾക്ക് പരുക്ക് .

അപകടത്തില്‍ പെട്ട സ്‌കൂട്ടര്‍
അപകടത്തില്‍ പെട്ട സ്‌കൂട്ടര്‍

പരപ്പനങ്ങാടി :  താനൂർ റോഡിൽ എൻ സി സി റോഡിനടുത്ത് പെട്രോൾ പമ്പിന് സമീപം സ്‌കൂട്ടറും ഓട്ടോയും കൂട്ടിയിടിച്ച് സ്‌കൂട്ടർ യാത്രക്കാരന് പരുക്കേറ്റു. പരപ്പനങ്ങാടി  ടൗണില് നിന്ന് ചിറമംഗലം ഭാഗത്തേക്ക് വരികയായിരുന്ന ഓട്ടോയും  ചിറമംഗലം ഭാഗത്ത് നിന്ന് വരികയായിരുന്ന  സ്‌കൂട്ടറും തമ്മിലാണ് കൂട്ടിയിടിച്ചത് .

ശനിയാഴ്ച  വൈകുന്നേരം ആറരയോടെയാണ്  അപകടം . പുത്തൻപീടികയിലെ തെക്കേ അചമ്പാട്ട് ഗോപാലകൃഷ്ണന്റെ മകൻ വിജീഷ് (24 )നാണ് പരുക്ക് .വിജീഷിന്റെ കൂടെയുണ്ടായിരുന്ന അസറുദ്ധീൻ പരുക്കില്ലാതെ രക്ഷപ്പെട്ടു .ഇടിയിൽ സ്‌കൂട്ടറിന്റെ മുൻ ഭാഗം തകർന്നു .തലക്കും കൈക്കും പരുക്ക് പറ്റിയ വിജീഷിനെ പരപ്പനങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രഥമ ചികിത്സക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി .