17കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ പരപ്പനങ്ങാടി സ്വദേശി അറസ്റ്റില്‍

പരപ്പനങ്ങാടി: പതിനേഴുവയസുള്ള ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ പീഢനത്തിനിരയാക്കിയ മധ്യവയസ്‌ക്കന്‍ അറസ്റ്റിലായി. പരപ്പനങ്ങാടി ആലുങ്ങല്‍ ബീച്ച് സ്വദേശി പോക്കുവിന്റെ പുരയ്ക്കല്‍ സെയ്ദ് കോയ(54) ആണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ പോസ്‌കോ നിയമപ്രകാരമാണ് കേസെടുത്തത്.

അരിക്കോട് സ്വദേശിയായ പതിനേഴുകാരന്‍ സുഹൃത്തിന്റെ പരപ്പനങ്ങാടിയിലെ വീട്ടില്‍ അവധി ദിവസം എത്തിയപ്പോഴാണ് പീഡനത്തിന് ഇരയായത്.

പരപ്പനങ്ങാടി എസ് ഐ രഞ്ജിത്ത് കെ ആറിന്റെ നേതൃത്വത്തില്‍ അഡീഷണല്‍ എസ് ഐ അനില്‍കുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ സഹദേവന്‍, ഷിജിത്ത്, വിനീഷ് എന്നിവരാണ് പ്രതിയെ പിടികൂടിയത്. പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.