മനുഷ്യ ദ്രോഹികളോട് എന്നും ക്വിറ്റ് ഇന്ത്യ പറയണം – സ്വാതന്ത്ര്യ സമര സേനാനി

Story dated:Wednesday August 10th, 2016,10 31:am
sameeksha

PGDI-quit indiaപരപ്പനങ്ങാടി: രാജ്യത്തോടും രാജ്യ നിവാസികളോടും. ദ്രോഹകരമായ നിലപാട് സ്വീകരിക്കുന്ന മനുഷ്യ. ദ്രോഹികളോട് എക്കാലത്തും ക്വിറ്റ് ഇന്ത്യ സമര കാഹളം അവർത്തിക്കണമെന്ന് സ്വാതന്ത്ര്യ സമരസേനാനി യു വി കരുണാകരൻ മാസ്റ്റർ ആവശ്യപെട്ടു. ക്വിറ്റ് ഇന്ത്യ ദിനാചരണത്തിന്റെ ഭാഗമായി ഉള്ളണം എ എം യു പി സ്ക്കൂളിൽ സംഘടിപ്പിച്ച “സമരാനുഭവങ്ങൾ പുതിയ തലമുറക്ക് പാഠങ്ങൾ “എന്ന കുട്ടികളുമായുള്ള സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ധേഹം. സ്വാതന്ത്ര്യ സമര ത്തിൽ പങ്കെടുത്തതിന്റെ പേരിൽ ബ്രിട്ടീഷ് സർക്കാർ തന്നെ അധ്യാപക ജോലിയിൽ നിന്ന് പിരിച്ചുവിട്ട തിക്താനുഭവം മുതൽ അധിനിവേശം പൊറുപ്പിക്കില്ലന്ന ഉറച്ച തീരുമാനം കൈകൊണ്ടതിന്റെ പേരിൽ അനുഭവിച്ച് തീർത്ത ജയിൽവാസമടക്കമുള്ള പീഡനങ്ങളോരാന്നായി അവശതയേൽക്കാത്ത ആവേശമായി കരുണാകരൻ മാസ്റ്റർ അഭിമാനപൂർവം വിശദീകരിച്ചു. നന്മകളുടെയും സൗഹൃദത്തിന്റെയും പൂന്തോട്ടമായ ഇന്ത്യയിൽ തിന്മകൾ അടയിരിക്കാൻ അനുവദിക്കരുതെന്നും ആ ജാഗ്രതാ സമര വീര്യമാണ് ക്വിറ്റ് ഇന്ത്യ സമരത്തിന്റെ യഥാർത്ഥ തേട്ടമെന്നും കരുണാകരൻ മാസ്റ്റർ കുട്ടികളെ ഉപദേശിച്ചു.