പരപ്പനങ്ങാടി 110 കെ വി സബ്‌സ്റ്റേഷൻ നാടിന് സമർപ്പിച്ചു. 

പരപ്പനങ്ങാടി :പരപ്പനങ്ങാടി 110 കെ വി വൈദ്യുതി സബ്‌സ്റ്റേഷൻ മന്ത്രി എം എം മണി നാടിന് സമർപ്പിച്ചു.  വൈകിട്ട് കരിങ്കല്ലത്താണി ജംഗ്‌ഷനിൽ നടന്ന ചടങ്ങില്‍
പി കെ അബ്ദുറബ്ബ് എം എൽ എ അധ്യക്ഷനായി. ഇ ടി മുഹമ്മദ് ബഷീർ എം പി മുഖ്യാതിഥിയായി പങ്കെടുത്തു .
സര്‍ക്കാറും കെ.എസ്.ഇ.ബിയും സംയുക്തമായി ആവിഷ്ക്കരിച്ച സമ്പൂര്‍ണ്ണ വൈദ്യുതീകരണ പദ്ധതി തിരൂരങ്ങാടി മണ്ഡലത്തില്‍ പൂര്‍ത്തീകരിച്ചു.ഇതിന്റെ പദ്ധതി പൂര്‍ത്തീകരണ പ്രഖ്യാപനവും മന്ത്രി നിർവ്വഹിച്ചു . കെ എസ് ഇ ബി ഡയറക്ടർ ഡോ :വി ശിവദാസൻ ,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ പി ഉണ്ണികൃഷ്ണൻ ,പരപ്പനങ്ങാടി മുനിസിപ്പൽ ചെയർപേഴ്‌സൺ വി വി ജമീല ടീച്ചർ ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുൽകലാം മാസ്റ്റർ ,തെന്നല പഞ്ചായത്ത് പ്രസിഡന് എം പി കുഞ്ഞിമൊയ്തീൻ , മലപ്പുറം എ ഡി എം സയ്യിദ് അലി ,നഗരസഭ കൗൺസിലർ കെ കെ സമദ് ,സംസ്ഥാന അപ്പക്സ് ബോർഡ് പ്രസിഡന്റ് പാലക്കണ്ടി വേലായുധൻ ,സംസ്ഥാന ആഭരണ തൊഴിലാളി ക്ഷേമ ബോർഡ് ചെയർമാൻ വി പി സോമസുന്ദരൻ ,വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ വേലായുധൻ വള്ളിക്കുന്ന് ,എം പി ഹംസക്കോയ ,ഉമ്മർ ഒട്ടുമ്മൽ ,പി ജഗന്നിവാസൻ ,മലയിൽ പ്രഭാകരൻ ,സി ഉണ്ണികൃഷ്ണൻ ,വി വി കുഞ്ഞാമു ,പങ്കണിക്കാടൻ അബ്ദുൽകരീം ,കവറൊടി മുഹമ്മദ് മാസ്റ്റർ ,വ്യാപാരി പ്രതിനിധികളായ എം വി മുഹമ്മദലി ,ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.

പരപ്പനങ്ങാടി യിലെ 11 O  കെ വി സമ്പ് സ്റ്റേറഷൻ യാഥാർത്ഥ്യമായ തോടെ  പരപ്പനങ്ങാടി, താനൂർ, തിരൂരങ്ങാടി, നഗര സഭ കളിലേയും, വള്ളിക്കുന്ന്, മൂന്നിയൂർ ഗ്രാമ പഞ്ചായത്തുകളിലെയും ഒരു ലക്ഷം വരുന്ന വൈദ്യുതി ഉപയോക്താക്കൾക്ക് ഗുണ നിലവാരമുളള വൈദുതി  ലഭിക്കുമെന്ന്  കെ എസ് ഇ ബി അധികൃതർ വ്യക്തമാക്കി.