ട്രെയിനില്‍ പെണ്‍കുട്ടിയെ ശല്യംചെയ്‌ത പരപ്പനങ്ങാടിക്കാരന്‍ അറസ്റ്റില്‍

maxresdefault copyമംഗളൂരു: മംഗള എക്‌സപ്രസ്സില്‍ യാത്രക്കാരിയായ പെണ്‍കുട്ടിയെ ശല്യം ചെയ്‌ത യുവാവ്‌ അറസ്റ്റില്‍. പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി ചെറുവീട്ടില്‍ മുബഷീര്‍(19) ആണ്‌ അറസ്റ്റിലായത്‌. മംഗലാപുരത്ത്‌ നേഴ്‌സിങ്ങ്‌ വിദ്യാര്‍ത്ഥിയായ മലയാളി പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്നാണ്‌ അറസ്റ്റ്‌.

ഞായറാഴ്‌ച രാത്രി മംഗള എകസ്‌പ്രസ്സിലെ റിസര്‍വേഷന്‍ കമ്പാര്‍ട്ടുമെന്റില്‍ മഡ്‌ഗോണില്‍ നിന്ന്‌ മുബഷീറുള്‍പ്പെടെയുള്ള ഏഴംഗ സംഘം കയറിയതോടെയാണ്‌ അനിഷ്ടസംഭവങ്ങള്‍ ആരംഭിച്ചത്‌. കോളേജില്‍ നിന്ന്‌ ഡല്‍ഹിയിലേക്ക്‌ പഠനയാത്ര കഴിഞ്ഞ്‌ മടങ്ങുകയായിരുന്ന സംഘത്തിലെ പെണ്‍കുട്ടിയെയാണ്‌ മുബഷീറും സംഘവും ചേര്‍ന്ന്‌ ശല്യം ചെയ്‌തത്‌. ട്രെയിന്‍ കാര്‍വാറില്‍ എത്തിയപ്പോഴേക്കും ട്രെയിനിലെ മറ്റ്‌ യാത്രക്കാരും മുബഷീറും സംഘവും കൈയാങ്കളിയിലെത്തിയിരുന്നു. സംഭവത്തെ തുടര്‍ന്ന്‌ പെണ്‍കുട്ടി ടിക്കറ്റ്‌ എക്‌സാമിനറെ കണ്ട്‌ പരാതി നല്‍കുകയായിരുന്നു.