പരപ്പനങ്ങാടി ഉപജില്ലാ ശാസ്‌ത്ര,ഗണിത,ഐടി പ്രവര്‍ത്തി പരിചയമേളയ്‌ക്ക്‌ തുടക്കമായി

snm hss parappananangdiപരപ്പനങ്ങാടി: പരപ്പനങ്ങാടി ഉപജില്ലാ ശാസ്‌ത്ര,ഗണിത,ഐടി പ്രവര്‍ത്തി പരിചയമേളയ്‌ക്ക്‌ തുടക്കമായി. സൂപ്പിക്കുട്ടി നഹ മെമ്മോറിയല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ആരംഭിച്ച മേള പരപ്പനങ്ങാടി മുന്‍സിഫ്‌ എം ആര്‍ ശശി ഉദ്‌ഘാടനം ചെയ്‌തു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജാസ്‌മിന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ലത്തീഫ്‌ തെക്കേപ്പാട്ട്‌ അധ്യക്ഷനായി. എ ഇ ഒ ബാലഗംഗാധരന്‍ ആമുഖപ്രഭാഷണം നടത്തി. സ്‌കൂള്‍ മാനേജര്‍ ലത്തീഫ്‌ മദനി, ദാസന്‍ മാസ്റ്റര്‍, നിയാസ്‌ പുളിക്കലകത്ത്‌ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ചടങ്ങില്‍ കര്‍ഷമിത്ര പുരസ്‌കാരം കരസ്ഥാമാക്കിയ റസാഖ്‌ മുല്ലേപ്പാട്ടിനെ ആദരിച്ചു. മത്തായിക്കുട്ടി മാസ്റ്റര്‍ നന്ദി പറഞ്ഞു.
16,17,19,20 തിയ്യതികളിലായി നടക്കുന്ന മേളയില്‍ പരപ്പനങ്ങാടി സബ്‌ജില്ലയിലെ എല്‍പി, യുപി, ഹൈസ്‌കൂള്‍, ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിഭാഗങ്ങളിലായി എഴുപതോളം സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ വിവധ സ്‌റ്റാളുകള്‍ ഒരുക്കിയിട്ടുണ്ട്‌.

പരപ്പനാട്‌ ഹെര്‍ബല്‍ ഗാര്‍ഡന്‍, കേരള അഗ്രിക്കള്‍ച്ചറല്‍ യൂണിവേവിസിറ്റി, ട്രോമാകെയര്‍, നാഷണല്‍ പെറ്റ്‌സ്‌ ആന്റ്‌ അക്വേറിയം, ആന്റി ഡ്രഗ്‌ സ്റ്റാള്‍, ഐ.ടി സ്റ്റാള്‍, പോര്‍ട്ടേഴ്‌സ്‌ വീല്‍, പരമ്പരാഗത മണ്‍പാത്ര വ്യവസായം, ട്രാഫിക്‌ ബോധവല്‍ക്കരണ സ്‌റ്റാള്‍, ചകിരി ശില്‌പ പ്രദര്‍ശനം, കൃഷി വിജ്ഞാന കേന്ദ്രം എന്നിവയും മേളയിലെ മറ്റ്‌ ആകര്‍ഷകങ്ങളാണ്‌.